Tuesday 04 June 2019 04:10 PM IST

ഓറഞ്ച് കൊണ്ടൊരു മധുരനാരങ്ങ കേക്ക്

Merly M. Eldho

Chief Sub Editor

ASK00813

ഇതാ വ്യത്യസ്തമായൊരു കേക്ക്. ഓറഞ്ച് കൊണ്ട് തയാറാക്കുന്ന മധുരനാരങ്ങ കേക്കാണ് ഈ സ്‌പെഷ്യൽ വിഭവം. 

1. നല്ല ഓറഞ്ചു നിറമുള്ള കട്ടിത്തോലുള്ള ഓറഞ്ച് – നാല്

2. മൈദ – 100 ഗ്രാം

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂണ്‍

3. പഞ്ചസാര – 100 ഗ്രാം

4. വെണ്ണ – 50 ഗ്രാം

5. കോഴിമുട്ട – രണ്ട്

6. ഓറഞ്ചുതൊലി ചുരണ്ടിയത് – രണ്ടു ചെറിയ സ്പൂൺ

ഓറഞ്ച് എസ്സൻസ് – ഒരു ചെറിയ സ്പൂൺ

7. ചോക്‌ലെറ്റ് സോസ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഓറഞ്ച് രണ്ടായി മുറിച്ചു തൊലി മുറിഞ്ഞു പോകാതെ അരക്കപ്പ് ജ്യൂസ് പിഴിഞ്ഞെടുക്കണം. പിഴിഞ്ഞ ശേഷമുള്ള ഓറഞ്ച് തൊലി, കപ്പുകളാക്കി, അവയിലാണ് കേക്ക് ഉണ്ടാക്കുന്നത്.

∙ മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ച് ഇടഞ്ഞു വ യ്ക്കുക.

∙ പഞ്ചസാര മിക്സിയുടെ ബൗളിലാക്കി പൊടിക്കുക. പൊ ടിഞ്ഞ ശേഷം ഇതിലേക്കു വെണ്ണ ചേർത്തു നന്നായി അടിക്കണം.

∙ പതഞ്ഞു വരുമ്പോൾ മുട്ട ഓരോന്നായി ചേർത്തടിക്കണം.

∙ ഇതും പതഞ്ഞു വരുമ്പോൾ മൈദ മിശ്രിതം അൽപാൽപം േചർത്തു െചറിയ സ്പീഡിൽ‌ അടിക്കുക.

∙ നന്നായി പതഞ്ഞ ശേഷം ഓറഞ്ച് ജ്യൂസും ആറാമത്തെ ചേ രുവയും ചേർത്തു യോജിപ്പിച്ചു വയ്ക്കണം.

∙ ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടില്‍ ഓറഞ്ച് കപ്പുകൾ നി രത്തി,  ഓരോ കപ്പിലും തയാറാക്കിയ കൂട്ട് ഒഴിക്കണം. കപ്പ് നിറയെ ഒഴിക്കണം.

∙ അപ്പച്ചെമ്പു മൂടി 15-20 മിനിറ്റ് വേവിക്കണം.

∙ കേക്ക് വെന്ത ശേഷം പുറത്തെടുത്ത്, അൽപം ചൂടാറിയ ശേഷം വിളമ്പാനുള്ള പ്ലേറ്റിൽ വച്ച് മുകളിൽ ചോക്‌ലെറ്റ് സോസ് ഒഴിച്ചു വിളമ്പാം.

∙ ചോക്‌ലെറ്റ് സോസ് തയാറാക്കാൻ കാൽ കപ്പ് കൊക്കോ പൗഡറും  ഒരു വലിയ സ്പൂൺ മൈദയും ചേർത്തിടയുക. ഒരു കപ്പ് പാൽ ഒരു വലിയ സ്പൂൺ വെണ്ണ ചേർത്തു തിളപ്പി ക്കുക. അതിൽ മൈദ–കൊക്കോ മിശ്രിതം അല്‍പാൽപം വീതം ചേർത്തു തുടരെയിളക്കണം. കട്ടിയായി വരുമ്പോൾ ഒരു നുള്ള് ഉപ്പു ചേർക്കണം. ഒന്നു കൂടി ഇളക്കിയ ശേഷം വാങ്ങി ചൂടാറും വരെ ഇളക്കുക.

ഫോട്ടോ : അസിം കൊമാച്ചി, പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: ഉമ്മി അബ്ദുള്ള കോഴിക്കോട്