Thursday 13 June 2024 03:24 PM IST : By അമ്മു മാത്യു

മധുരമൂറും മാംഗോ ആന്‍ഡ് ഓറഞ്ച് മില്‍ക്ക് ഷേക്കും സ്ട്രോബെറി ബനാന സ്മൂതിയും; സൂപ്പര്‍ റെസിപ്പികള്‍

smoothies5678

മാംഗോ& ഓറഞ്ച് മില്‍ക്ക് ഷേക്ക്

1. മാമ്പഴം – ഒരു വലുത്

ഓറഞ്ച് ജ്യൂസ് – രണ്ട് ഓറഞ്ചിന്റേത്

മാംഗോ ഐസ്ക്രീം – മൂന്നു സ്കൂപ്

2. ഓറഞ്ച് തൊലി നീളത്തില്‍ മുറിച്ചത് – അലങ്കരിക്കാന്‍  

പുതിനയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ മിക്സിയില്‍ അടിച്ചു മയപ്പെടുത്തുക.

∙ വിളമ്പാനുള്ള  ഗ്ലാസുകളിൽ ഒഴിച്ച്, ഓറഞ്ച് തൊലിയും പുതിനയിലയും കൊണ്ടലങ്കരിച്ചു വിളമ്പാം.

സ്ട്രോബെറി ബനാന സ്മൂതി

1. സ്ട്രോബെറി – രണ്ടു കപ്പ്

റോബസ്റ്റ – ഒന്ന്

പാൽ – ഒരു കപ്പ്

ഐസ് – ഒരു കപ്പ്  

പാകം െചയ്യുന്ന വിധം

∙ ചേരുവകളെല്ലാം മിക്സിയിലാക്കി നന്നായി അടിച്ചു മയപ്പെടുത്തുക.

∙ ഉടന്‍ വിളമ്പാം.

Tags:
  • Pachakam