Friday 06 December 2024 11:13 AM IST : By സ്വന്തം ലേഖകൻ

ഇനി മാങ്ങ വാങ്ങുമ്പോൾ ഇങ്ങനെ തയാറാക്കി നോക്കൂ, സപെഷൽ മാങ്ങാ അച്ചാർ!

aaam

സപെഷൽ മാങ്ങാ അച്ചാർ

1.പച്ച മാങ്ങ – നാല്

2.കടുകെണ്ണ – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്

3.കടുക് – ഒരു ചെറിയ സ്പൂൺ

ജീരകം – ഒരു ചെറിയ സ്പൂൺ

പെരുംജീരകം – ഒരു ചെറിയ സ്പൂൺ

ഉലുവ – ഒരു ചെറിയ സ്പൂൺ

4.കറുത്ത എള്ള് – ഒരു ചെറിയ സ്പൂൺ

5.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

6.വെള്ളം – കാൽ കപ്പ്

7.ശർക്കര പൊടിച്ചത് – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്

പാകം ചെയ്യുന്ന വിധം

∙പച്ച മാങ്ങ കഴുകി തൊലി കളഞ്ഞു കനം കുറച്ചു നീളത്തിൽ അരിഞ്ഞു വയ്ക്കുക.

∙പാനിൽ കടുകെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിക്കുക.

∙ഇതിലേക്ക് എള്ളു ചേർത്തിളക്കി അരിഞ്ഞു വച്ച മാങ്ങാ കഷണങ്ങൾ ചേർത്തു വഴറ്റണം.

∙അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ആറാമത്തെ ചേരുവ ചേർക്കുക.

∙വെള്ളം വറ്റി കുറുകി വരുമ്പോൾ വാങ്ങാം.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam