Saturday 21 November 2020 01:49 PM IST : By സ്വന്തം ലേഖകൻ

പത്തു മിനിറ്റിൽ ലഞ്ച് റെഡി, തയാറാക്കാം മേത്തി റൈസ്!

മേത്തി റൈസ്

1.ബസ്മതി അരി – അര കിലോ

2.എണ്ണ – പാകത്തിന്

നെയ്യ് – പാകത്തിന്

3.കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക– നാലഞ്ചു വീതം

4.ഉലുവച്ചീര – രണ്ടു കപ്പ്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂൺ

5.സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്

പഴുത്ത തക്കാളി പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

പച്ചമുളക് – അഞ്ച്, അരിഞ്ഞത്

‌6.ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര വലിയ സ്പൂൺ

തൈര് – രണ്ടു വലിയ സ്പൂൺ

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

7.ചിക്കൻ എല്ലില്ലാതെ – 200 ഗ്രാം

മല്ലിയില, പുതിനയില – പാകത്തിന്

പാകം ചെയ്യുന്ന വിധം

അരി അളന്നശേഷം കഴുകി വാരി വയ്ക്കണം. ഒരു പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിക്കണം.

ഇതിലേക്ക് ഇഞ്ചി – വെളുത്തുള്ളി പേസ്റ്റും ഉലുവച്ചീര അരിഞ്ഞതും ചേർത്തു നന്നായി വഴറ്റുക.

വഴന്ന കൂട്ടിലേക്ക് അഞ്ചാമത്തെ ചേരുവ യഥാക്രമം ചേർത്തു വഴറ്റണം.

ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കിയശേഷം വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങളും മല്ലിയിലയും പുതിനയിലയും ചേർത്തു നന്നായി വഴറ്റി യോജിപ്പിക്കുക.

കഴുകിവാരി വച്ചിരിക്കുന്ന അരിയും ചേർത്തിളക്കി അരിയുടെ ഇരട്ടി വെള്ളവും ചേർത്തു ദം ചെയ്യാം.

വേവു പാകമാകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വിളമ്പാം.

കടപ്പാട്

നൂർജഹാൻ