Saturday 09 November 2019 04:59 PM IST : By ബീന മാത്യു

അതിഥികൾക്കായി സ്‌പെഷ്യൽ മേത്തി ചിക്കൻ

_REE0607 ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത് : പ്രദീപ് കെ. വർഗീസ്, മലയാള മനോരമ, കോട്ടയം

1. ചിക്കൻ കഷണങ്ങളാക്കിയത് – ഒരു കിലോ

2. എണ്ണ – അഞ്ചു വലിയ സ്പൂൺ

3. ജീരകം – ഒരു ചെറിയ സ്പൂൺ

4. പച്ചമുളക് – മൂന്ന്–നാല്, ചതച്ചത്

കുരുമുളകുമണി – പത്ത്, ചതച്ചത്

ഏലയ്ക്ക – നാല്, ചതച്ചത്

ഗ്രാമ്പൂ – നാല്, ചതച്ചത്

5. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്

6. തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത്

വെളുത്തുള്ളി അരച്ചത് – ഒരു വലിയ സ്പൂൺ

ഇഞ്ചി അരച്ചത് – മുക്കാൽ വലിയ സ്പൂൺ

7. തൈര് – 175 ഗ്രാം, അടിച്ചത്

8. കശ്മീരി മുളകുപൊടി – ഒന്നര വലിയ സ്പൂൺ

മല്ലിപ്പൊടി – ഒന്നര വലിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ജീരകംപൊടി – ഒരു ചെറിയ സ്പൂൺ

9. ഉപ്പ്, വെള്ളം – പാകത്തിന്

10. മേത്തി ഇല അമർത്തി അളന്നത് – രണ്ടു കപ്പ്

നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ

11. ക്രീം – മുക്കാൽ കപ്പ്

ഗരംമസാല – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ചിക്കൻ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ ചട്ടിയിൽ എണ്ണ ചൂടാക്കി ജീരകം മൂപ്പിക്കുക.

∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്ത് അൽപനേരം വഴറ്റണം.

∙ ഇതിൽ സവാളയും ചേർത്തു വഴറ്റി ബ്രൗൺനിറം ആകുമ്പോ ൾ ചിക്കനും ആറാമത്തെ ചേരുവയും ചേർത്തു മൂന്ന്–നാലു മിനിറ്റ് നന്നായി വഴറ്റുക.

∙ വഴന്ന ശേഷം ചെറുതീയിലാക്കി തൈരു ചേർത്തു നന്നായി ഇളക്കണം. ഇതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്ത് ഇളക്കി പാകത്തിനുപ്പും വെള്ളവും ചേർത്ത് തീ കൂട്ടി വച്ചു 10 മിനിറ്റ് വേവിക്കുക.

∙ മേത്തി ഇലയും നാരങ്ങാനീരും ചേർത്തു തിളയ്ക്കുമ്പോൾ പതിനൊന്നാമത്തെ ചേരുവ ചേർത്തു വാങ്ങുക.

∙ തൈരിൽ ഒരു ചെറിയ സ്പൂൺ കോൺഫ്ളോർ ചേർത്ത് അടിച്ചാൽ തൈര് പിരിയില്ല.

Tags:
  • Pachakam