Tuesday 14 January 2020 02:43 PM IST : By വനിത പാചകം

ഒരു മെക്സിക്കൻ രുചി അപാരത; സ്പെഷൽ ഫഹീതയും ഫ്രാഗ്രന്റ് ഗ്രീൻ റൈസും!

Fahita

ഫഹീത

1. ചെമ്മീൻ – ഒരു കിലോ

2. മുളകുപൊടി – ഒരു ചെറിയ സ്പൂൺ

ജീരകപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ

പഞ്ചസാര – അര ചെറിയ സ്പൂൺ

ചിക്കൻ സൂപ്പ് ക്യൂബ് – ഒന്ന്

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒന്നര ചെറിയ സ്പൂൺ

സവാള ഗ്രേറ്റ് ചെയ്തത്  – ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെജിറ്റബിൾ ഓയിൽ – രണ്ടോ മൂന്നോ വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ചെമ്മീൻ തൊണ്ടും ഞരമ്പും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തിളക്കി യോജിപ്പിച്ച് അര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കണം.

∙ ചുവടുകട്ടിയുള്ള, നല്ല വായ്‍‌വട്ടമുള്ള ഒരു ഫ്രൈയിങ് പാൻ അടുപ്പത്ത് വച്ചു ചൂടാക്കുക.

∙ നന്നായി ചൂടായശേഷം ഒരു ചെറിയ സ്പൂൺ എണ്ണയൊഴിച്ച് ചെമ്മീൻ അല്പാല്പമായി ചേർക്കുക. എല്ലാംകൂടി ഒരുമിച്ചു ചേർത്താൽ‌ വെള്ളം ഊറിവന്ന് ഫഹീതയുടെ കരുകരുപ്പ് നഷ്ടപ്പെടും. നല്ല തീയിൽ വേണം പാകം ചെയ്യാൻ. നന്നായി വരണ്ട് പുകഞ്ഞ രുചി വരണം. എന്നാൽ അധികം വെന്തു പോകാനും പാടില്ല.

∙ അടുപ്പില‍്‍ നിന്നു വാങ്ങി, ചൂടാറാതെ മാറ്റി വയ്ക്കുക. 

∙ സവാളയും പച്ചക്കറികളും വഴറ്റിയതിനൊപ്പം വിളമ്പാം.

∙ ചെമ്മീനിനു പകരം എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ കൊണ്ടു ഫഹീത തയാറാക്കാം.

ഫ്രാഗ്രന്റ് ഗ്രീൻ റൈസ്

Fragrant-Green-Rice

1. ബസ്മതി/ജീര റൈസ് വേവിച്ചത് – രണ്ടു കപ്പ്

2. ഒലിവ് ഓയിൽ/വെജിറ്റബിൾ ഓയിൽ – രണ്ടു വലിയ സ്പൂൺ

3. സ്പ്രിങ് അണിയൻ – നാലു തണ്ട്, പൊടിയായി അരിഞ്ഞത് (വെള്ളയും പച്ചയും ഉൾപ്പെടെ)

വെളുത്തുള്ളി – രണ്ടു ചെറിയ സ്പൂൺ, പൊടിയായി അരിഞ്ഞത്

4. ഉപ്പ് – പാകത്തിന്

5. മല്ലിയില, പൊടിയായി അരിഞ്ഞത് – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ചോറു വേവിച്ചതു ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കുക.

∙ ചുവടു കട്ടിയുള്ള പാൻ ഇടത്തരം  തീയിൽ വച്ച് ഒലിവ് ഓയിൽ ചൂടാക്കി, മൂന്നാമത്തെ ചേരുവ ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. നിറം മാറരുത്.

∙ ഉപ്പ് ചേർത്ത് ഒരു മിനിറ്റ് വഴറ്റിയശേഷം മല്ലിയില ചേർത്തിളക്കുക.

∙ ഇതിലേക്കു ഫ്രിഡ്ജിൽ നിന്നെടുത്ത തണുത്ത അരി ചേർത്തു കുഴഞ്ഞുപോകാതെ ഇളക്കി യോജിപ്പിക്കുക. 

∙ ഉപ്പു പാകത്തിനാക്കി ചൂടോടെ വിളമ്പാം.

പാചകക്കുറിപ്പുകൾക്ക് കടപ്പാട്:  മിനിത സൂസൻ ജോസഫ്

Tags:
  • Pachakam