Thursday 15 April 2021 03:39 PM IST

ആരോഗ്യത്തിന് മൈക്രോഗ്രീൻസ് ടുമാറ്റോ സൂപ്പ്, പച്ചമാങ്ങാ ജ്യൂസ്; രുചിയൂറും രണ്ടു റെസിപ്പികൾ

Ammu Joas

Sub Editor

jivvbbtrew ഫോട്ടോ: ഷെറീന റഫീക്, മസ്കത്ത്

മൈക്രോഗ്രീൻസ് ടുമാറ്റോ സൂപ്പ്

1. ഒലിവ് എണ്ണ – ഒരു വലിയ സ്പൂൺ

വെണ്ണ – രണ്ടു വലിയ സ്പൂൺ

2. സവാള പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

3. വെളുത്തുള്ളി – ഒന്ന്, അരിഞ്ഞത്

പഴുത്ത തക്കാളി – നാല്, പൊടിയായി അരിഞ്ഞത്

4. മൈക്രോഗ്രീൻസ് – അരക്കപ്പ് + അലങ്കരിക്കാൻ

5. വെജിറ്റബിൾ സ്റ്റോക് – രണ്ടു കപ്പ്

6. ഫ്രഷ് ക്രീം – കാൽ കപ്പ്

കുരുമുളകുപൊടി – പാകത്തിന്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഒരു സോസ്പാനിൽ ഒലിവ് എണ്ണയും വെണ്ണയും ചൂടാക്കി സവാള കണ്ണാടിപ്പരുവമാകും വരെ വഴറ്റുക.

∙ ഇതിലേക്ക് വെളുത്തുള്ളിയും തക്കാളിയും ചേർത്തു നന്നായി വഴറ്റി ചൂടാറാൻ മാറ്റി വയ്ക്കുക.

∙ ചൂടാറിയശേഷം മൈക്രോഗ്രീൻസും ചേർത്ത് മിക്സിയില്‍ മയത്തിൽ അടിച്ചെടുക്കുക.

∙ ഈ മിശ്രിതം വീണ്ടും സോസ്പാനിലാക്കി വെജിറ്റബിൾ സ്റ്റോക് ചേർത്തു തിളപ്പിക്കുക.

∙ ഇതിലേക്ക് ഫ്രഷ് ക്രീമും കുരുമുളകുപൊടിയും ഉപ്പും ചേർത്തിളക്കി ചൂടോടെ വിളമ്പാം.

മൈക്രോഗ്രീൻ പച്ചമാങ്ങാ ജ്യൂസ്

1. പച്ചമാങ്ങാ – ഒന്ന്, തൊലി നീക്കി കഷണങ്ങളാക്കിയത്

മൈക്രോഗ്രീൻസ് – അരക്കപ്പ്

പുതിനയില – ആറ് – എട്ട് ഇല

ഇഞ്ചി – ഒരു ചെറിയ കഷണം

പഞ്ചസാര– ഒരു വലിയ സ്പൂൺ

ഐസ് പൊടിച്ചത് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

∙ എല്ലാ ചേരുവകളും യോജിപ്പിച്ച് മിക്സിയിൽ ഒരു മിനിറ്റ് അടിക്കുക.

∙ ഇത് അരിച്ചെടുത്ത് വിളമ്പാം.

വിവരങ്ങൾക്കു കടപ്പാട്: സോളി ജയിംസ്, ന്യൂട്രീഷനിസ്റ്റ്, കൊച്ചി. പാചകക്കുറിപ്പുകൾക്ക് കടപ്പാട്: വീണ അഖിൽ, തിരുവനന്തപുരം, ഷെറീന റഫീക്, മസ്കത്ത്.

Tags:
  • Pachakam