ADVERTISEMENT

മഷ്റൂം ചിക്കൻ സൂപ്പ്

1.കോഴി എല്ലില്ലാതെ ചെറിയ കഷണങ്ങളാക്കിയത് – 150 ഗ്രാം

ADVERTISEMENT

കൂൺ അരിഞ്ഞത് – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

ADVERTISEMENT

വെള്ളം – ഒന്നര ലിറ്റർ

2.കോൺഫ്ളവർ – മൂന്നു വലിയ സ്പൂൺ

ADVERTISEMENT

3.കുരുമുളകുപൊടി – പാകത്തിന്

4.വെണ്ണ – 25 ഗ്രാം

പാകം ചെയ്യുന്ന വിധം

∙കോഴി കഷണങ്ങളാക്കിയതും കൂണും ഉപ്പും വെള്ളവും യോജിപ്പിച്ച് അടുപ്പത്തുവച്ചു വേവിക്കുക.

∙നന്നായി വെന്തശേഷം കോൺഫ്‍ളവർ അൽപം വെള്ളത്തിൽ കലക്കിയതു ചേർത്തിളക്കുക.

∙സൂപ്പ് പാകത്തിനു കുറുകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി സൂപ്പ് ബൗളുകളിൽ ഒഴിക്കുക.

∙ഓരോ ബൗളിലും കുരുമുളകുപൊടിയും ഓരോ ചെറിയ സ്പൂൺ‌ വീതം വെണ്ണയും വിതറുക.

∙ചൂടോടെ വിളമ്പാം.

 

 

ADVERTISEMENT