ADVERTISEMENT

മഷ്റൂം മസാല

1.മഷ്റൂം – 200 ഗ്രാം

ADVERTISEMENT

2.എണ്ണ – പാകത്തിന്

3.മല്ലി – ഒരു വലിയ സ്പൂൺ

ADVERTISEMENT

ജീരകം – ഒരു ചെറിയ സ്പൂൺ

ഏലയ്ക്ക – മൂന്ന്

ADVERTISEMENT

കറുവാപ്പട്ട – ഒരു ചെറിയ കഷണം

വറ്റൽമുളക് – അഞ്ച്

ഗ്രാമ്പൂ – മൂന്ന്

4.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്

5.ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

6.തക്കാളി – രണ്ട്, അരച്ചത്

7.കാപ്സിക്കം – ഒന്ന്

8.മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂൺ

9.വെള്ളം – അരക്കപ്പ്

ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙മഷ്റൂം വൃത്തിയാക്കി അരിഞ്ഞു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന മഷ്റൂം ചേർത്തു വഴറ്റി വെള്ളം വറ്റിച്ചു മാറ്റി വയ്ക്കുക.
∙മറ്റൊരു പാനിൽ മൂന്നാമത്തെ ചേരുവ വറുത്തു പൊടിച്ചു വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി സവാള വഴറ്റണം.

∙സവാള കണ്ണാടി പരുവമാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു വഴറ്റുക.

∙പച്ചമണം മാറുമ്പോൾ തക്കാളി മഞഞൾപ്പൊടിയും പൊടിച്ച മസാലയും ചേർത്തു വഴറ്റണം.

∙ഇതിലേക്കു തക്കാളി അരച്ചതും ചേർത്തു വഴറ്റണം.

∙തക്കാള വെന്ത് ഉടയുമ്പോൾ കാപ്സിക്കം ചേർക്കണം.

∙ഇതിലേക്ക് വെള്ളവും പാകത്തിനുപ്പും ചേർത്തു വേവിക്കണം.

∙വെന്തു കുറുകി വരുമ്പോൾ വഴറ്റി വച്ചിരിക്കുന്ന മഷ്റൂം ചേർത്തിളക്കി വാങ്ങാം.

∙മല്ലിയില വിതറി വിളമ്പാം.

ADVERTISEMENT