1. മുതിര – 150 ഗ്രാം, രണ്ട്–മൂന്നു മണിക്കൂര്‍ കുതിര്‍ത്തത്
വെള്ളം – രണ്ടു കപ്പ്
2. നെയ്യ് – 80 മില്ലി
3. കശുവണ്ടിപ്പരിപ്പ് – 25 ഗ്രാം
ഉണക്കമുന്തിരി – 25 ഗ്രാം
തേങ്ങാക്കൊത്ത് – 25 ഗ്രാം
4. ശര്‍ക്കര – 500 ഗ്രാം
വെള്ളം – 150 മില്ലി
5. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാംപാല്‍ – 250 മില്ലി
6. ഏലയ്ക്കാപ്പൊടി – അഞ്ചു ഗ്രാം
ചുക്കുപൊടി – ഒരു ചെറിയ സ്പൂണ്‍
7. ഒന്നാംപാല്‍ – 200 മില്ലി
പാകം ചെയ്യുന്ന വിധം
∙ മുതിരയും വെള്ളവും പ്രഷര്‍ കുക്കറിലാക്കി മൂന്ന്–നാലു വിസില്‍ വരും വരെ വേവിച്ച് ഊറ്റി വയ്ക്കുക.
∙ പാനില്‍ അല്‍പം നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും തേങ്ങാക്കൊത്തും ഗോള്‍ഡന്‍ നിറത്തില്‍ വറുത്തു വയ്ക്കണം.
∙ ഒരു പാനില്‍ ശര്‍ക്കര പൊടിച്ചതു വെള്ളം ചേര്‍ത്ത് ഉരുക്കി അരിച്ചു വയ്ക്കുക.
∙ ചുവടുകട്ടിയുള്ള പാനില്‍ രണ്ടാംപാലും മുതിര വേവിച്ചതും ചേര്‍ത്ത് ഇളക്കി ചെറുതീയില്‍ മൂടി വച്ചു വേവിക്കണം. ഇടയ്ക്ക് ഇളക്കി കൊടുക്കണം. .
∙ മുതിര നന്നായി വെന്തുടയുമ്പോള്‍ ശര്‍ക്കര ഉരുക്കിയതും ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേര്‍ത്തു നന്നായിളക്കുക. മുതിര നന്നായി വെന്ത ശേഷമേ ശര്‍ക്കര ചേര്‍ക്കാവൂ.
∙ മുതിരപ്പായസത്തിലേക്ക് ഒന്നാംപാലും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും തേങ്ങാക്കൊത്തും വറുത്തതും ബാക്കി നെയ്യും ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കണം.
∙ ഒന്നാംപാല്‍ ചേര്‍ത്ത ശേഷം പായസം ചൂടാക്കിയേ എടുക്കാവൂ. തിളയ്ക്കരുത്.
∙ അലങ്കരിച്ചു വിളമ്പാം.