Saturday 01 October 2022 12:59 PM IST : By ഗംഗ ശ്രീകാന്ത്

പേര് കേൾക്കുമ്പോഴേ നാവിൽ വെള്ളമൂറും... വീട്ടിലുണ്ടാക്കാം കിടിലൻ മട്ടൻ കുഴിമന്തി: സ്പെഷ്യൽ റെസിപ്പി

mutton-kuzhimanthi.jpg.image.845.440

ഹോട്ടലിൽ നിന്ന് ലഭിക്കുന്നതിനേക്കാളും രുചിയുള്ള മട്ടൻ കുഴിമന്തി വീട്ടിലുണ്ടാക്കാം. സ്‌പെഷൽ റെസിപ്പി ഇതാ... 

മസാല തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ

മല്ലി - ഒരു ടേബിൾ സ്പൂൺ

ജാതിക്ക - ഒന്നിന്റെ പകുതി

ഏലക്ക - 6 

കുരുമുളക് - രണ്ട് ടീസ്പൂൺ

കറുവപ്പട്ട - ഒരു ചെറിയ കഷ്ണം

പെരുംജീരകം - ഒരു ടീസ്പൂൺ

നല്ല ജീരകം - അര ടീസ്പൂൺ

ഗ്രാമ്പു - 4 എണ്ണം

തക്കോലം - ഒന്നിന്റെ പകുതി

വഴനയില - 1

വറ്റൽമുളക് - 3 എണ്ണം

ഉണങ്ങിയ നാരങ്ങ - 1

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചേർക്കാതെ മസാലകൾ നല്ല മണം വരുന്നതുവരെ വറക്കുക. ചൂടാറുമ്പോൾ മിക്സിയിലിട്ട് തരുതരുപ്പായി പൊടിച്ചെടുക്കുക.

മന്തി തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ

മട്ടൻ -  ഒരു കിലോഗ്രാം

ബസ്മതി അരി - 2 കപ്പ്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - ഒരു ടീസ്പൂൺ

ഉപ്പ് - ആവശ്യത്തിന്

നെയ്യ് - 3 ടേബിൾ സ്പൂൺ

സവാള - 2 വലുത്

വലിയ പച്ചമുളക് - 5 

തക്കാളി - 1 വലുത്

മല്ലിയില- ഒരു ടേബിൾ സ്പൂൺ

പുതിനയില - ഒരു ടേബിൾ സ്പൂൺ

പച്ചമുളക് - 6

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam