Friday 05 April 2024 03:52 PM IST : By സ്വന്തം ലേഖകൻ

കൊതിയൂറും മട്ടൺ പച്ചാനം; കിടിലന്‍ റെസിപ്പി

mutton-pachanam667 തയാറാക്കിയത്: മെർലി എം. എൽദോ. പാചകക്കുറിപ്പുകള്‍ക്കു കടപ്പാട്: രമേഷ് രവീന്ദ്രൻ എക്സിക്യൂട്ടീവ് ഷെഫ്, സൽക്കാര, അത്താണി, നെടുമ്പാശ്ശേരി, കൊച്ചി. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: അനീഷ് കുമാർ സൂ ഷെഫ്, സൽക്കാര, നെടുമ്പാശ്ശേരി, കൊച്ചി

1. മട്ടൺ – ഒരു കിലോ

2. ഇഞ്ചി – 20 ഗ്രാം, അരിഞ്ഞത്

പച്ചമുളക് – 20 ഗ്രാം, അരിഞ്ഞത്

വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

സവാള – 300 ഗ്രാം, അരിഞ്ഞത്

മല്ലിപ്പൊടി – 25 ഗ്രാം

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെള്ളം – പാകത്തിന്

4. മല്ലിയില – 50 ഗ്രാം

5. നെയ്യ് – ഒരു ചെറിയ സ്പൂൺ

6. ചുവന്നുള്ളി അരിഞ്ഞത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ മട്ടൺ കഴുകി വൃത്തിയാക്കി 80 ഗ്രാം വീതമുള്ള കഷണങ്ങളാക്കി വയ്ക്കുക. മട്ടണിൽ രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു 10 മിനിറ്റ് അടച്ചു വയ്ക്കണം.

∙ ഇതിൽ വെള്ളം ചേർത്തു ചെറുതീയിലാക്കി അടച്ചു വച്ചു വേവിക്കുക. 

∙ മല്ലിയില അൽപം വെള്ളം ചേർത്തു ചെറുതീയിൽ തിളപ്പിച്ച ശേഷം അരച്ച് മട്ടൺ മിശ്രിതത്തിൽ ചേർക്കണം. 

∙ മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി ചുവന്നുള്ളി താളിച്ചു കറിയിൽ ചേർക്കുക.

Tags:
  • Pachakam