Friday 12 July 2024 12:10 PM IST : By സ്വന്തം ലേഖകൻ

ചിക്കന്‍ കറിക്കൊപ്പം കിടിലന്‍ കോമ്പിനേഷന്‍; രുചികരമായ ബാസ്‌ലാന, റെസിപ്പി

Bazlana

1. മൈദ – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

പഞ്ചസാര – ഒന്നര ചെറിയ സ്പൂണ്‍

യീസ്റ്റ് – ഒന്നര ചെറിയ സ്പൂണ്‍

2. എണ്ണ – മൂന്നു വലിയ സ്പൂണ്‍

ചൂടുവെള്ളം – 150 മില്ലി

പുളിയില്ലാത്ത കട്ടത്തൈര് – 150 മില്ലി

3. വെണ്ണ – അല്‍പം

4. വെളുത്തുള്ളിയും മല്ലിയിലയും പൊടിയായി അരിഞ്ഞത് - അലങ്കരിക്കാന്‍

പാകം ചെയ്യുന്ന വിധം

∙ ഒരു ബൗളില്‍ ഒന്നാമത്തെ ചേരുവ ഇളക്കി യോജിപ്പിക്കുക.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേര്‍ത്തു കുഴച്ചു നനവുള്ള തുണി കൊണ്ടു മൂടി ഒന്ന്- ഒന്നര മണിക്കൂര്‍ പൊങ്ങാന്‍ വയ്ക്കണം.

∙ നന്നായി പൊങ്ങി വരുമ്പോള്‍ വീണ്ടും കുഴച്ച് നാലോ അഞ്ചോ ഉരുളകളാക്കി അല്‍പം കനത്തില്‍ പ രത്തിയെടുക്കണം. 

∙ ഇത് ചൂടായ തവയിലിട്ടു ചുട്ടെടുത്തു  മുകളില്‍ വെണ്ണ പുരട്ടി മല്ലിയിലയും വെളുത്തുള്ളിയും കൊണ്ടലങ്കരിച്ചു വിളമ്പാം.

തയാറാക്കിയത്: ശില്പ ബി. രാജ്. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ടിസ ഷൈന്‍, കൊച്ചി.

Tags:
  • Pachakam