ചിക്കൻ റോസ്‌റ്റ്
1.ചിക്കന്‍ - അര കിലോ
2.മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
മുളകുപൊടി - ഒന്നര ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളകുപൊടി - അര ടേബിള്‍സ്പൂണ്‍
ഗരം മസാല - കാല്‍ ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂണ്‍
തൈര് - മുക്കാല്‍ ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
3.തേങ്ങ ചിരകിയത് – ഒരു കപ്പ്
പെരുംജീരകം – ഒരു വലിയ സ്പൂൺ
സവാള – ഒന്ന്
തക്കാളി – ഒന്ന്
4.പച്ചമുളക് – രണ്ട്, പിളർന്നത്
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ചിക്കന്‍ കഴുകി വൃത്തിയാക്കി വരഞ്ഞു വയ്ക്കണം.
∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ചിക്കനിൽ ഒരു മണിക്കൂർ വയ്ക്കുക.
∙മൂന്നാമത്തെ ചേരുവ മിക്സിയിൽ അരച്ചെടുക്കുക.
∙പാന്‍ ചൂടാക്കി അരച്ച തേങ്ങാ മിശ്രിതവും അൽപം വെള്ളവും ചേർത്തു തിളപ്പിക്കുക.
∙ഇതിലേക്കു ചിക്കൻ കഷണങ്ങൾ ചേർത്തിളക്കി മൂടിവച്ചു വേവിക്കണം.
∙പകുതി വേവാകുമ്പോൾ മൂടി തുറന്ന് നാലാമത്തെ ചേരുവ ചേർത്തിളക്കി വീണ്ടും വേവിക്കുക.
∙വെള്ളം വറ്റി വരുമ്പോൾ നന്നായി ഇളക്കി യോജിപ്പിച്ച് അരപ്പു ചിക്കൻ കഷണങ്ങളിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങാം.