Thursday 13 June 2024 03:39 PM IST : By സ്വന്തം ലേഖകൻ

‘എണ്ണയിൽ അൽപം ഉപ്പു ചേർത്താൽ ഇറച്ചി പൊട്ടിത്തെറിക്കില്ല’; നോൺ വെജ് വിഭവങ്ങള്‍ തയാറാക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

chicken-fry7899

മായം ചേർത്ത ഭക്ഷണങ്ങളാണ് നമ്മൾ കൂടുതലും കഴിക്കുന്നത്. ദിവസങ്ങളോളം ഐസിൽ സൂക്ഷിച്ച മത്സ്യങ്ങളും ഇറച്ചിയും കഴിക്കുന്നത് ആരോഗ്യത്തിനു ഒട്ടും നല്ലതല്ല. ഇറച്ചിയും മീനും മുട്ടയും അടങ്ങുന്ന നോൺ വെജ് വിഭവങ്ങള്‍ തയാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

∙ ഓംലെറ്റ് ഉണ്ടാക്കാനുള്ള മിശ്രിതത്തിൽ അൽപം വെള്ളമോ ഒരു നുള്ള് കോൺഫ്‌ളോറോ ചേർത്തടിച്ചാൽ നല്ല മയമുള്ള ഓംലെറ്റ് റെ‍ഡി. 

∙ മുട്ടവെള്ള അടിക്കുമ്പോൾ ഒരു ചെറിയ സ്പൂൺ തണുത്ത വെള്ളം കൂടി ചേർത്ത് അടിച്ചാൽ വെള്ളയുടെ അളവു കൂടും.

∙ മീനിന്റെ ഉളുമ്പു മണം മാറാൻ ഉപ്പും നാരങ്ങാനീരും പുരട്ടി ഇരുപതു മിനിറ്റ് വച്ചശേഷം കറി വയ്ക്കാം.

∙ മീൻ വറുക്കുമ്പോൾ മുളകുപൊടി കുറച്ച്, കുരുമുളകുപൊടി കൂടുതൽ ചേർത്താൽ രുചി കൂടും. 

∙ വൃത്തിയാക്കിയ പച്ച മീൻ ഉപ്പും മഞ്ഞളും വിനാഗിരിയും പുരട്ടി ഫ്രീസറിൽ വച്ചാൽ രണ്ടു മൂന്നു ദിവസം കേടാകാതെയിരിക്കും.

∙ മീൻ വറുക്കാൻ മസാല തയാറാക്കുമ്പോഴും വറുക്കുമ്പോഴും ധാ രാളം കറിവേപ്പില ചേർക്കുന്നതു രുചി വർധിപ്പിക്കും. 

∙ ഇറച്ചി അൽപനേരം ഫ്രീസറിൽ വച്ച ശേഷം മുറിച്ചാൽ എളുപ്പം മുറിക്കാൻ പറ്റും. 

∙ ഇറച്ചി വറുക്കുന്ന എണ്ണയിൽ അൽപം ഉപ്പു ചേർത്താൽ ഇറച്ചി പൊട്ടിത്തെറിക്കില്ല. 

∙ ചിക്കനിൽ മസാല പുരട്ടി ഫ്രിജിൽ വച്ചാൽ കറി വയ്ക്കുമ്പോൾ കഷണങ്ങളിൽ മസാല എ ളുപ്പം പിടിക്കും.

∙ മട്ടൻ കറി വയ്ക്കുന്നതിനു മുൻപ് ഇറച്ചിയിൽ അൽപം പച്ചപപ്പായ അരച്ചു പുരട്ടിയാൽ ഇറച്ചി വളരെ വേഗം വേവും.

Tags:
  • Pachakam