Saturday 07 September 2019 04:16 PM IST : By സ്വന്തം ലേഖകൻ

ഡയറ്റ് പ്രേമികൾക്കായി ഓട്സ് ഊത്തപ്പം

oothappam-oats റെസിപ്പി: ശ്രീലത, ന്യൂഡൽഹി.

ഡയറ്റ് നോക്കി ഭക്ഷണം കഴിക്കുന്നവർക്കായി ഇതാ കാലറി കുറഞ്ഞ ഒരു വിഭവം. ഓട്സ് ഊത്തപ്പം പ്രഭാത ഭക്ഷണമായും അത്താഴമായും കഴിക്കാം. സിമ്പിൾ റെസിപ്പി ഇതാ... 

1. ഓട്സ് – ഒരു കപ്പ്‌

2. പാൽ – അരക്കപ്പ്

3. മുട്ട – രണ്ട്

4. ഉപ്പ് - പാകത്തിന്

5. പച്ച, ചുവപ്പ്, മഞ്ഞ കാപ്സിക്കം,  സവാള, കാരറ്റ്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ പൊടിയായി അരിഞ്ഞത് എല്ലാം കൂടി - ഒന്നരക്കപ്പ്‌

പാകം ചെയ്യുന്ന വിധം

∙ ഓട്സ് തവയിൽ ചൂടാക്കിയ ശേഷം പൊടിക്കുക.

∙ ഇതിലേക്ക് പാൽ ചേർത്ത് ഇളക്കി വ യ്ക്കണം.

∙ മറ്റൊരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പു ചേർത്തു നന്നായി അടിച്ചു വയ്ക്കുക.

∙ ഇതിൽ ഓട്സും പാലും ചേർത്തു ദോശമാവിന്റെ പരുവത്തിൽ മാവു തയാറാക്കി വയ്ക്കണം.

∙ ദോശക്കല്ലിൽ എണ്ണ പുരട്ടി മാവൊഴിച്ച് മുകളിൽ അഞ്ചാമത്തെ ചേരുവ അ രിഞ്ഞതു വിതറുക. ആവശ്യമെങ്കിൽ നെയ്യോ എണ്ണയോ തൂകാം.

∙ തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുത്ത് ചൂടോടെ വിളമ്പാം.

Tags:
  • Easy Recipes
  • Pachakam