ചിക്കൻ റൈസ്
1.ചിക്കൻ – ഒരു കിലോ, തൊലിയോടുകൂടിയത്
2.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ജീരകംപൊടി – അര ചെറിയ സ്പൂൺ
നാരങ്ങനീര് – ഒരു നാരങ്ങയുടേത്
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ
എണ്ണ – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – ഒരു വലിയ സ്പൂൺ
4.സവാള – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്
തക്കാളി – രണ്ടു വലുത്, പൊടിയായി അരിഞ്ഞത്
5.ബസ്മതി അരി – രണ്ടു കപ്പ്
വെള്ളം – മൂന്നു കപ്പ്
ഉപ്പ് – പാകത്തിന്
6.നെയ്യ് – രണ്ടു വലിയ സ്പൂൺ
മല്ലിയില, അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഴുകി വൃത്തിയാക്കി വലിയ കഷണങ്ങളാക്കി വയ്ക്കുക.
∙രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മസാലയുടെ പകുതി ചിക്കനിൽ പുരട്ടി അര മണിക്കൂർ വയ്ക്കുക.
∙ഒരു പരന്ന പാനിൽ എണ്ണ ചൂടാക്കി ചിക്കൻ രണ്ടു വശവും അഞ്ചു മിനിറ്റു വീതം വറുത്തു മാറ്റി വയ്ക്കണം.
∙ഇതേ പാനിൽ നാലാമത്തെ ചേരുവ വഴറ്റണം.
∙തക്കാളി വെന്ത് ഉടഞ്ഞു വരുമ്പോൾ മാറ്റി വച്ചിരിക്കുന്ന മസാല ചേർത്തു വഴറ്റുക.
∙പച്ചമണം മാറുമ്പോൾ അഞ്ചാമത്തെ ചേരുവയും ചേർത്തിളക്കി മൂടി വച്ചു വേവിക്കണം.
∙വെള്ളം വറ്റിവരുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കൻ മുകളിൽ നിരത്തി മൂടിവച്ചു ചെറുതീയിൽ 20 മിനിറ്റു വേവിക്കുക.
∙ആറാമത്തെ ചേരുവ വിതറി ചൂടോടെ വിളമ്പാം.