1. മുട്ടമഞ്ഞ – രണ്ടു മുട്ടയുടേത്
പഞ്ചസാര – അരക്കപ്പ്
2. നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്
ഓറഞ്ച് ജ്യൂസ് – മുക്കാൽ കപ്പ്
ജെലറ്റിൻ – രണ്ടു ചെറിയ സ്പൂൺ, രണ്ടു വലിയ സ്പൂൺ വെള്ളത്തിൽ കുതിർത്തത്
3. മുട്ടവെള്ള – രണ്ടു മുട്ടയുടേത്
4. ഫ്രെഷ് ക്രീം – അര–മുക്കാൽ കപ്പ്
5. പുതിനയില, ഓറഞ്ച് അല്ലി – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ അടിച്ചു യോജിപ്പിക്കണം. ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തിളക്കി തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ചു ഡബിൾബോയ്‌ലിങ് രീ തിയിൽ തിളപ്പിക്കണം. ജെലറ്റിൻ മുഴുവനും ഉരുകണം. നന്നായി അടിക്കാൻ ശ്രദ്ധിക്കണം.
∙ മുട്ടവെള്ള നന്നായി അടിച്ചു ബലപ്പെടുത്തി, ഓറഞ്ച് മി ശ്രിതത്തിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കുക.
∙ ക്രീമും നന്നായി അടിച്ചു മയപ്പെടുത്തി ഓറഞ്ച് മിശ്രിതത്തിലേക്കു മെല്ലേ ചേർത്തു യോജിപ്പിക്കണം. ഈ മിശ്രിതം വിളമ്പാനുള്ള ചെറിയ ഗ്ലാസുകളിലാക്കി ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക.
∙ പുതിനയിലയും ഓറഞ്ച് അല്ലികളും കൊണ്ട് അലങ്കരിച്ചു വിളമ്പാം.