പടവലങ്ങ ഉണക്കച്ചെമ്മീൻ കറി
1.പടവലങ്ങ നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ്
ഉണക്കച്ചെമ്മീൻ – അരക്കപ്പ്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കറിവേപ്പില – ഒരു തണ്ട്
2.തേങ്ങ ചിരകിയത് – ഒരു കപ്പ്
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – മൂന്ന് അല്ലി
ചുവന്നുള്ളി – നാല്
പച്ചമുളക് – ഒന്ന്
ജീരകം – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
3.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
4.കടുക് – അര ചെറി സ്പൂൺ
വറ്റൽമുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
ചുവന്നുള്ളി – മൂന്ന്. അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙മൺചട്ടിയിൽ ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ഒഴിച്ചു മൂടി വച്ചു വേവിക്കുക.
∙രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു പടവലങ്ങ മിശ്രിതത്തിൽ ചേർത്ത് ഇളക്കുക. തിളയ്ക്കരുത്.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ താളിച്ച് കറിയിൽ ചേർത്തു വിളമ്പാം.