ADVERTISEMENT

1. പാലക്ക് – ഒരു ചെറിയ കെട്ട്

2. ഗോതമ്പുപൊടി – രണ്ടു കപ്പ്

ADVERTISEMENT

എണ്ണ – മൂന്നു വലിയ സ്പൂൺ

ജീരകം – അര ചെറിയ സ്പൂൺ

ADVERTISEMENT

ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ

മുളക് അരച്ചത് – അര െചറിയ സ്പൂൺ

ADVERTISEMENT

ഉപ്പ് – പാകത്തിന്

3. എണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ പാലക്ക് വൃത്തിയാക്കി മിക്സിയിൽ ഇട്ട് അടിച്ചു പിഴി‍ഞ്ഞ് അരിച്ചു ജ്യൂസെടുക്കണം.

∙ രണ്ടാമത്തെ ചേരുവയും പാലക്ക് ജ്യൂസും ചേർത്തു കുഴച്ചു മയമുള്ള മാവു തയാറാക്കുക.

∙ ഇത് അരമണിക്കൂർ മാറ്റി വയ്ക്കണം.

∙ പിന്നീട് 10–12 ഉരുളകളാക്കി വയ്ക്കുക.

∙ പൊടി തൂവിയ തട്ടിൽ വച്ച് ഓരോ ഉരുളയും പരത്തുക.

∙ ഇതിനു മുകളിൽ എണ്ണ പുരട്ടിയ ശേഷം രണ്ടായി മടക്കി അതിനും മുകളിൽ എണ്ണ പുരട്ടുക. വീണ്ടും മടക്കി പരത്തി തൃകോണാകൃതിയിലാക്കുക.

∙ തവയിൽ എണ്ണ ചൂടാക്കി പറാത്ത ചേർത്ത് ഇരുവശവും ബ്രൗൺ കുത്തുകൾ വന്നു തുടങ്ങും വരെ ചുട്ടെടുക്കുക.

∙ ചൂടോടെ വിളമ്പാം.

ADVERTISEMENT