Tuesday 25 February 2020 12:30 PM IST : By Liz Emmanuel

ന്യൂട്ടല്ല പാൻകേക്ക്, ചീസി ചിക്കൻ പാൻകേക്ക്; പാൻകേക്ക് ഡേയിൽ രണ്ടു സ്‌പെഷൽ റെസിപ്പികൾ

pancake-recipes55433

ന്യൂട്ടല്ല പാൻകേക്ക് 

1. മുട്ട മഞ്ഞ - രണ്ട് മുട്ടയുടേത് 

   പഞ്ചസാര - കാൽ കപ്പ്

   പാൽ - കാൽ കപ്പ് 

2. മൈദ - മുക്കാൽ കപ്പ് 

    ഉപ്പ് - ഒരു നുള്ള് 

3. മുട്ട വെള്ള - 4 മുട്ടയുടേത്  

4. വെണ്ണ - ഒരു ചെറിയ സ്പൂൺ 

5. ന്യൂട്ടല്ല - ഒരു വലിയ സ്പൂൺ 

6. തേൻ - രണ്ടു വലിയ സ്പൂൺ

pancakehhbbn

തയാറാക്കുന്ന വിധം

ഒരു ബൗളിൽ ഒന്നാമത്തെ ചേരുവ നന്നായി അടിച്ച് യോജിപ്പിക്കുക. ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേർത്ത് യോജിപ്പിച്ച് മാറ്റിവയ്ക്കുക. മറ്റൊരു ബൗളിൽ മുട്ട വെള്ള ബീറ്റർ ഉപയോഗിച്ച് പതപ്പിച്ചെടുക്കുക. ഇത് തയാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തിലേക്ക് അൽപ്പാൽപ്പം വീതം ചേർത്ത് മെല്ലെ യോജിപ്പിക്കുക. ഒരു പാൻ ചൂടാക്കി അൽപം വെണ്ണ പുരട്ടുക. പാൻ ഗേറ്റ് മോഡൽ വച്ച് പകുതി വരെ പാൻ കേക്ക് മിശ്രിതം ഒഴിക്കുക. തീ കുറച്ചുവച്ച് രണ്ട് സെക്കൻഡ് കഴിയുമ്പോൾ ഒരു വലിയ സ്പൂൺ ന്യൂട്ടല്ല നടുവിൽ ഒഴിക്കുക. വീണ്ടും ഒരു സ്പൂൺ മാവ് കൂടി ഒഴിച്ച് മോൾഡ് നിറയ്ക്കുക. ഇരുവശവും ബ്രൗൺ നിറമാകുമ്പോൾ ചൂടോടെ തേൻ ചേർത്ത് വിളമ്പാം.

ചീസി ചിക്കൻ പാൻകേക്ക്

1. മൈദ - മുക്കാൽ കപ്പ് 

    മുട്ട - 3

    പാൽ - ഒരു കപ്പ്

    ഉപ്പ് - ആവശ്യത്തിന്

   പഞ്ചസാര - ഒരു ചെറിയ സ്പൂൺ

 2. വെണ്ണ - രണ്ടു വലിയ സ്പൂൺ

 3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  - ഒരു ചെറിയ സ്പൂൺ

4. കാരറ്റ് നീളത്തിൽ അരിഞ്ഞത് - കാൽ കപ്പ് 

5. ക്യാബേജ് നീളത്തിലരിഞ്ഞത് - കാൽ കപ്പ് 

6. സവാള നീളത്തിൽ അരിഞ്ഞത് - കാൽ കപ്പ് 

7. ചിക്കൻ ഉപ്പും കുരുമുളകും ചേർത്ത് വേവിച്ച് ഉടച്ചത് - ഒരു കപ്പ് 

8. ബാർബിക്യു സോസ് - ഒരു വലിയ സ്പൂൺ 

9. ക്യാപ്സിക്കം നീളത്തിലരിഞ്ഞത് - കാൽ കപ്പ് 

10. ചീസ് - കാൽ കപ്പ് 

pancake446fgh

തയാറാക്കുന്ന വിധം 

ഒന്നാമത്തെ ചേരുവ ഒരു മിക്സി ജാറിൽ ഇട്ട് നന്നായി അടിച്ച് യോജിപ്പിച്ച് മാറ്റിവയ്ക്കുക. 

ഒരു പാൻ ചൂടാക്കി വെണ്ണ ഉരുകിവരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. 

പച്ചമണം മാറുമ്പോൾ ക്യാരറ്റ്, ക്യാബേജ്, സവാള എന്നിവ വഴറ്റുക. 

ഇതിലേക്ക് ചിക്കനും ബാർബിക്യൂ സോസും ചേർത്ത് രണ്ടു മിനിറ്റ് വേവിക്കുക. 

ക്യാപ്സിക്കം, ചീസ് എന്നിവ ചേർത്ത് ഇളക്കി മാറ്റിവയ്ക്കുക. ദോശക്കല്ല് ചൂടാക്കി വെണ്ണ പുരട്ടുക.

തയാറാക്കി വച്ചിരിക്കുന്ന പാൻകേക്ക് ഒഴിച്ച് കനം കുറച്ച് പരത്തുക. 

മുകളിൽ ചിക്കൻ മിശ്രിതം പകുതിവരെ നിരത്തുക.

പാകമാകുമ്പോൾ നാലായി മടക്കി ചൂടോടെ വിളമ്പാം.

panchakebhbjb
Tags:
  • Pachakam