പനീർ മസാല
1.പനീർ – 300 ഗ്രാം
2.കട്ടത്തൈര് – ഒരു കപ്പ്
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ജീരകംപൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
3.എണ്ണ – രണ്ടു വലിയ സ്പൂൺ
4.വെണ്ണ – രണ്ടു വലിയ സ്പൂൺ
5.ബേ ലീഫ് – ഒന്ന്
കറുവാപ്പട്ട – ഒരു കഷണം
ഏലയ്ക്ക – മൂന്ന്
ഗ്രാമ്പൂ – നാല്
ജീരകം – അര ചെറിയ സ്പൂൺ
6.സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
7.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ
8.തക്കാളി പൊടിയായി അരിഞ്ഞത് – അരക്കപ്പ്
ഉപ്പ് – പാകത്തിന്
10.വെള്ളം – പാകത്തിന്
11.ഗരംമസാലപൊടി – അര ചെറിയ സ്പൂൺ
കസൂരി മേത്തി – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – മൂന്ന്, നീളത്തിൽ അരിഞ്ഞത്
മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പനീർ ചതുരക്കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക.
∙ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു മാറ്റി വയ്ക്കണം.
∙പാനിൽ എണ്ണ ചൂടാക്കി പനീർ കഷണങ്ങൾ ചേർത്തു ഗോൾഡൻ നിറത്തിൽ വറുത്തു കോരി വയ്ക്കുക.
∙ഇതേ പാനിൽ വെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക.
∙സവാള ചേർത്തു വഴറ്റി ഗോൾഡൻ ബ്രൺ നിറമാകുമ്പോളഅ ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് ചേർത്തു വഴറ്റണം.
∙പച്ചമണം മാറുമ്പോൾ എട്ടാമത്തെ ചേരുവ ചേർക്കുക.
∙തക്കാളി വെന്തുടഞ്ഞു വരുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന തൈരു മിശ്രിതം ചേർക്കണം.
∙എണ്ണ തെളിഞ്ഞു വരുമ്പോൾ വെള്ളം തിളപ്പിക്കുക.
∙ഇതിലേക്കു പനീർ കഷണങ്ങൾ ചേർത്തിളക്കി ചാറു കുറുകുമ്പോൾ 11-ാമത്തെ ചേരുവ ചേർത്തിളക്കി വാങ്ങാം.