Monday 05 February 2024 01:42 PM IST : By സ്വന്തം ലേഖകൻ

ചൂടോടെ വിളമ്പാം പനീർ പുലാവ്, രുചിയൂറും റെസിപ്പി!

paneer pulaoo

പനീർ പുലാവ്

1.‌എണ്ണ – മൂന്നു വലിയ സ്പൂൺ

2.പനീർ – 200 ഗ്രാം, ചതുരക്കഷണങ്ങളാക്കിയത്

3.നെയ്യ് – രണ്ടു വലിയ സ്പൂൺ

4.ബേ ലീഫ് – രണ്ട്

കറുവാപ്പട്ട – ഒരു ചെറിയ കഷണം

തക്കോലം – ഒന്ന്

ഗ്രാമ്പൂ – ആറ്

ജീരകം – ഒരു ചെറിയ സ്പൂൺ

കുരുമുളക് – 18–20 എണ്ണം

5.സവാള – ഒരു വലുത്‌, അരിഞ്ഞത്

6.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

പച്ചമുളക് – ഒന്ന്, നീളത്തിൽ അരിഞ്ഞത്

7.കാരറ്റ്, ചെറിയ ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്

ഗ്രീൻ പീസ് – അരക്കപ്പ്

കാപ്സിക്കം, ചെറിയ ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്

8.ഉപ്പ് – പാകത്തിന്

ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ

വെള്ളം – ഒന്നരക്കപ്പ്

9.ബസ്മതി അരി – ഒരു കപ്പ്, കുതിർ‌ത്തത്

10.നെയ്യ് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙പാനിൽ എണ്ണ ചൂടാക്കി പനീർ കഷണങ്ങൾ ചേർത്തു ബ്രൗൺ നിറത്തിൽ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ഒരു പ്രഷർ കുക്കറിൽ നെയ്യ് ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.

∙അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർത്തു വഴറ്റി നിറം മാറിത്തുടങ്ങുമ്പോള്‍ പച്ചമുളകും, ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റും ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോള്‍ ഏഴാമത്തെ ചേരുവ ചേർത്തു രണ്ടു മിനിറ്റു വഴറ്റുക.

∙എട്ടാമത്തെ ചേരുവ ചേർത്തിളക്കി തിളയ്ക്കുമ്പോൾ കുതിർത്ത അരിയും ഒരു വലിയ സ്പൂൺ നെയ്യും ചേർത്തു ഒരു വിസിൽ വരുന്നതു വരെ വേവിക്കുക.

∙തുറന്നു ഫോർക്കു കൊണ്ട് ഇളക്കി ചൂടോടെ വിളമ്പാം.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes