Wednesday 16 September 2020 03:49 PM IST

സ്റ്റാർട്ടറായും സ്നാക്കായും പെർഫെക്റ്റ്; തയാറാക്കാം പാൻറോൾസ്!

Liz Emmanuel

Sub Editor

pan

പാൻറോൾസ്

ഫില്ലിങ്ങിന്

1.ചിക്കൻ എല്ലില്ലാതെ – 200 ഗ്രാം

ഉപ്പ് – ആവശ്യത്തിന്

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ

2.കാബേജ് – അരക്കപ്പ്, ചെറുതായി അരിഞ്ഞത്

കാരറ്റ് – അരക്കപ്പ്, ചെറുതായി അരിഞ്ഞത്

സവാള – അരക്കപ്പ്, ചെറുതായി അരിഞ്ഞത്

ഉപ്പ് – ആവശ്യത്തിന്

കുരുമുളകുപൊടി – ആവശ്യത്തിന്

പാൻക്കേക്കിന്

3.മൈദ – ഒരു കപ്പ്

മുട്ട – ഒന്ന്

ഉപ്പ് – ആവശ്യത്തിന്

പാൽ – ഒന്നരകപ്പ്

കോട്ടിങ്ങിന്

4.മുട്ട – 2

ഉപ്പ് – ആവശ്യത്തിന്

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

5.ബ്രഡ് പൊട‌ിച്ചത് – രണ്ടു കപ്പ്

6.എണ്ണ – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

  • ഒന്നാമത്തെ ചേരുവ വേവിച്ചു മിക്സിയിൽ പൊടിച്ചു വയ്ക്കുക.

  • ഒരു പാനിൽ രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവയും പൊടിച്ചു വച്ചിരിക്കുന്ന ചിക്കനും ചേർത്തു വഴറ്റി മാറ്റി വയ്ക്കുക. ഇതാണ് ഫില്ലിങ്ങ്.

  • മൂന്നാമത്തെ ചേരുവ മിക്സിയിൽ നന്നായി അടിച്ചു യോജിപ്പിച്ചു മാവു തയാറായക്കുക.

  • പാൻ ചൂടാക്കി ഈ മിശ്രിതം ഒഴിച്ചു ചെറിയ ചെറിയ പാൻകേക്കുകൾ, പകുതി വേവിൽ ഒരു വശം മാത്രം, ചുട്ടെടുക്കുക. 

  • ഇതിൽ ഫില്ലിങ്ങ് വച്ചു രണ്ടു വശത്തുനിന്നും അകത്തേക്കു മടക്കി ചുരുട്ടി റോൾ ആക്കി മാവു മിശ്രിതം കൊണ്ട് ഒട്ടിച്ചെടുക്കുക.

  • ഇവ കുരുമുളകുപൊടിയും ഉപ്പും ചേർത്ത് അടിച്ചു വച്ചിരിക്കുന്ന മുട്ടയിൽ മുക്കി പൊട‌ിച്ചു വച്ചിരിക്കുന്ന ബ്രഡ്ഡിൽ പൊതിഞ്ഞ് ചൂടായ എണ്ണയിൽ വറുത്ത് കോരുക.