Friday 13 March 2020 12:58 PM IST : By വനിത പാചകം

പാസ്ത ഇൻ വൈറ്റ് സോസ്, ഷെസ്‍‌വാൻ നൂഡിൽസ്; വീട്ടിലുണ്ടാക്കാം, വയറു നിറയെ കഴിക്കാം...

pasta-noodles

ഷെസ്‍‌വാൻ നൂഡിൽസ്

1. എണ്ണ – രണ്ടു വലിയ സ്പൂൺ

ചില്ലി ഓയിൽ – ഒരു വലിയ സ്പൂണ്

2. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

3. സെലറി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

കാപ്സിക്കം തീപ്പെട്ടിക്കമ്പിന്റെ വലുപ്പത്തിൽ അരിഞ്ഞത് – അരക്കപ്പ്

കാബേജ് അരിഞ്ഞത് – അരക്കപ്പ്

കാരറ്റ് തിളച്ച വെള്ളത്തിലിട്ടെടുത്തു കോണോടു കോൺ മുറിച്ചത് – അരക്കപ്പ്

ബീൻസ് തിളച്ച െവള്ളത്തിലിട്ടെടുത്തു ചരിച്ചു മുറിച്ചത് – അരക്കപ്പ്

4. പയർ മുളപ്പിച്ചത് – അരക്കപ്പ്

5. ഷെസ‌്‌വാൻ സോസ് – അഞ്ചു വലിയ സ്പൂൺ

6. ഹക്ക നൂഡിൽസ് േവവിച്ചത് – മൂന്നു കപ്പ്

ഉപ്പ് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഒരു വലിയ പാനിൽ എണ്ണയും ചില്ലി ഓയിലും യോജിപ്പിച്ചു ചൂടാക്കുക.

∙ ഇതിൽ െവളുത്തുള്ളി ചേർത്ത് ഇടത്തരം തീയിൽ വച്ച് ഏതാനും സെക്കൻഡ് വഴറ്റിയശേഷം മൂന്നാമത്തെ ചേരുവ ചേർത്തു രണ്ടു മിനിറ്റ് വഴറ്റണം.

∙ ഇതിലേക്കു പയർ മുളപ്പിച്ചതും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക.

∙ വഴന്ന കൂട്ടിലേക്കു ഷെസ്‌വാൻ സോസും നൂഡിൽസ് വേവിച്ചതും ഉപ്പും േചർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. രണ്ടു മിനിറ്റ് വീണ്ടും വേവിക്കുക. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.

∙ അടുപ്പില‍്‍ നിന്നു വാങ്ങി ചൂടോടെ വിളമ്പുക.

Schezwan-noodles

പാസ്ത ഇൻ വൈറ്റ് സോസ്

1. വെണ്ണ – രണ്ടു വലിയ സ്പൂൺ

2. ൈമദ – ഒരു വലിയ സ്പൂൺ

3. പാൽ – 250 മില്ലി

4. ക്രീം – രണ്ടു വലിയ സ്പൂൺ

5. ജാതിക്ക ചുരണ്ടിയത് – ഒരു നുള്ള്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

6. ചീസ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്

7. ഫ്യൂസില്ലി പാസ്ത വേവിച്ചത് – രണ്ടു കപ്പ്

8. പാഴ്സ്‍‍ലി അരിഞ്ഞത്, ഒലിവ് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ ഒരു പാൻ ഇടത്തരം ചൂടിൽ വച്ചു വെണ്ണ ഉരുക്കി, അതിലേക്കു മൈദ ചേർത്തു തുടരെയിളക്കണം.

∙ ഇതിലേക്കു പാല്‍ അല്പാല്പമായി ചേർത്തു കട്ടകെട്ടാതെ ഇളക്കി യോജിപ്പിച്ചശേഷം ക്രീമും േചർത്തിളക്കുക.

∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി അഞ്ചു മിനിറ്റ് ചെറുതീയില‍്‍ വയ്ക്കുക.

∙ പിന്നീട് അടുപ്പിൽ നിന്നു വാങ്ങിയശേഷം ചീസ് ചേർത്തിളക്കുക. ചീസ് മുഴുവൻ അലിഞ്ഞു ചേരുംവരെ ഇളക്കണം.

∙ ഇതിലേക്കു പാസ്ത വേവിച്ചതു ചേർത്തിളക്കുക.

∙ പാഴ്സ്‍‌ലിയും ഒലിവും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Fusili-pasta-in-white-sauce
Tags:
  • Pachakam