Friday 22 July 2022 05:27 PM IST : By സ്വന്തം ലേഖകൻ

മീൻ ആവിയിൽ വേവിച്ച് കഴിച്ചിട്ടുണ്ടോ, തയാറാക്കൂ പത്രാണി മച്ഛലി!

machali

പത്രാണി മച്ഛലി

1.മീൻ കഷണങ്ങളാക്കിയത് – 50 ഗ്രാം വീതം രണ്ടെണ്ണം

2.മല്ലിയില – 15 ഗ്രാം

3.പുതിനയില – 10 ഗ്രാം

4.തേങ്ങചിരകിയത് – 50 ഗ്രാം

5.ജീരകം – 5 ഗ്രാം

6.പച്ചമുളക് – അഞ്ച്

7.ഇഞ്ചി – 5 ഗ്രാം

8.വെളുത്തുള്ളി – 5 ഗ്രാം

9.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

10.ഉപ്പ് – പാകത്തിന്

11.നാരങ്ങ – രണ്ട്

12.വാഴയില

പാകം ചെയ്യുന്ന വിധം

∙രണ്ടു മുതൽ എട്ടു വരെയുള്ള ചേരുവകൾ മിക്സിയിൽ അരച്ചെടുക്കുക.

∙മീൻ വൃത്തിയായി കഴുകിയതിനു ശേഷം മഞ്ഞൾപ്പൊടി, ഉപ്പ് ഇവ പുരട്ടി വയ്ക്കണം.

∙അരമണിക്കൂറിനു ശേഷം അരച്ചെടുത്ത ചേരുവകൾ ആവശ്യത്തിന് ഉപ്പും നാരങ്ങാനീരും ചേർത്തശേഷം മീനിൽ പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചെടുക്കുക. ചൂടോടെ ഉപയോഗിക്കാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes