Friday 17 May 2024 02:24 PM IST : By സ്വന്തം ലേഖകൻ

എരിപൊരി ടേസ്റ്റുമായി പയ്യോളി ഫിഷ് ഫ്രൈ; കിടിലന്‍ റെസിപ്പി

Payyoli-Fish-fry

1. നെയ്മീന്‍ – അരക്കിലോ, കഷണങ്ങളാക്കിയത്

2. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍ 

മസ്റ്റേര്‍ഡ് പേസ്റ്റ് – ഒരു വലിയ സ്പൂണ്‍ 

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍ 

നാരങ്ങാനീര് – രണ്ടു നാരങ്ങയുടേത്

ഉപ്പ് – പാകത്തിന്

മുളകുപൊടി – ഒരു വലിയ സ്പൂണ്‍ വടിച്ച് 

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍ 

3. വെളിച്ചെണ്ണ – അല്‍പം 

4. ചുവന്നുള്ളി മുഴുവനെ – അരക്കപ്പ്

5. തേങ്ങ ചുരണ്ടിയത് – കാല്‍ കപ്പ് 

വറ്റല്‍മുളകു ചതച്ചത് – ഒരു ചെറിയ സ്പൂണ്‍ 

കറിവേപ്പില – പാകത്തിന് 

പാകം ചെയ്യുന്ന വിധം

∙ മീന്‍ കഷണങ്ങള്‍ കഴുകി വൃത്തിയാക്കി വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ പേസ്റ്റ് പരുവത്തിലാക്കി മീനില്‍ നന്നായി പുരട്ടി വയ്ക്കണം.

∙ ഇത് അല്‍പം വെളിച്ചെണ്ണയില്‍ തിരിച്ചും മറിച്ചുമിട്ടു വറുത്തു മാറ്റിവയ്ക്കുക. 

∙ ഇതേ എണ്ണയില്‍ ചുവന്നുള്ളി ചേര്‍ത്തു വഴന്നു വരുമ്പോള്‍ അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റി വറുത്തു വച്ച മീനിനു മുകളില്‍ വിതറാം. 

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ഷൈല കുഞ്ഞുമോന്‍, മലബാര്‍ ഷെഫ് ചാക്കോളാസ് പവിലിയന്‍, കളമശ്ശേരി, എറണാകുളം. 

Tags:
  • Pachakam