ADVERTISEMENT

കോഴിക്കോട് ബാലുശ്ശേരി കുഴുവിൽ ഇല്ലത്തെ മനോജ് നമ്പൂതിരിയുടെ സദ്യ വടക്കൻ സ്റ്റൈലിലാണ്. പായസങ്ങളിൽ ആദ്യം വിളമ്പേണ്ടത് പഴംപ്രഥമനാണെന്നാണ് മനോജ് നമ്പൂതിരി പറയുന്നത്.

പഴംപ്രഥമൻ

ADVERTISEMENT

1. പഴുത്തു പാകമായ നാടൻ നേന്ത്രപ്പഴം – മൂന്ന്, കഷണങ്ങളാക്കിയത്

2. ശർക്കര – 10 അച്ച്

ADVERTISEMENT

3. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാംപാൽ – ഒന്നരക്കപ്പ്

4. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാംപാൽ – ഒരു കപ്പ്

ADVERTISEMENT

5. നെയ്യ് – രണ്ടു െചറിയ സ്പൂൺ

6. ഉണക്കത്തേങ്ങ ചെറുതായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം

പാകം ചെയ്യുന്ന വിധം

∙ പഴം ഉരുളിയിലാക്കി നികക്കെ വെ ള്ളമൊഴിച്ചു വേവിച്ചു വരട്ടിയെടുത്തു കുഴമ്പുപരുവത്തിലാക്കുക.

∙ ഇതിലേക്കു ശർക്കര ഉരുക്കി അരിച്ചതു ചേർത്തിളക്കി കുറുക്കണം.

∙ നന്നായി കുറുകിയ ശേഷം രണ്ടാം പാൽ േചർത്തിളക്കി തിളയ്ക്കുമ്പോൾ വാങ്ങി വയ്ക്കുക. ഇതിലേ ക്ക് ഒന്നാം പാൽ േചർത്തിളക്കുക.

∙ നെയ്യിൽ തേങ്ങ ചുവക്കെ വറുത്തു കശുവണ്ടിയും ചേർ ത്തു മൂപ്പിച്ചു പായസത്തിൽ ചേർക്കണം.

∙ ചൂടാറിയ ശേഷം ഉപയോഗിക്കാം.

കടപ്പാട്- മനോജ് നമ്പൂതിരി, കോഴിക്കോട്

ADVERTISEMENT