സാലഡ് ഇഷ്ടപ്പെടുന്നവർക്കായി ഇതാ രുചികരമായ ഹെൽത്തി പീനട്ട് സാലഡ്. വളരെ എളുപ്പത്തിൽ തയാറാക്കാം. റെസിപ്പി ഇതാ...
ചേരുവകൾ
1. നിലക്കടല – ഒരു കപ്പ്
2. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
3. കറിവേപ്പില – രണ്ടു തണ്ട്
4. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
5. ഉപ്പ് – പാകത്തിന്
6. സാലഡ് കുക്കുമ്പർ, കാരറ്റ്, പച്ചമാങ്ങ എന്നിവ പൊടിയായി അരിഞ്ഞത് – കാൽ കപ്പ് വീതം
പാകം ചെയ്യുന്ന വിധം
∙ നിലക്കടല നന്നായി റോസ്റ്റ് ചെയ്തു വയ്ക്കുക. തൊലിയുണ്ടെങ്കിൽ അതു കളയണം.
∙ എണ്ണ ചൂടാക്കി കറിവേപ്പില ചേർത്തു നന്നായി വറുത്ത ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തു വഴറ്റി വാങ്ങണം. ഇതിലേക്കു നിലക്കടലയും ഉപ്പും ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക.
∙ ചൂടാറിയ ശേഷം ആറാമത്തെ ചേരുവ ചേർത്തു കൈ കൊണ്ടു നന്നായി ഞെരടി യോജിപ്പിക്കുക.