ADVERTISEMENT

പിടി

1.പുട്ടുപൊടി – ഒരു കപ്പ്

ADVERTISEMENT

റവ – കാൽ കപ്പ്

തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്

ADVERTISEMENT

2.ചുവന്നുള്ളി – അഞ്ച്

വെളുത്തുള്ളി – മൂന്ന് അല്ലി

ADVERTISEMENT

‌ ജീരകം – ഒരു ചെറിയ സ്പൂൺ

3.ഉപ്പ് – പാകത്തിന്

4.വെള്ളം – അഞ്ചു കപ്പ്

5.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – അരക്കപ്പ്

അരിപ്പൊടി – ഒരു ചെറിയ സ്പൂൺ

6.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

കടുക് – അര ചെറിയ സ്പൂൺ

വറ്റൽമുളക് – മൂന്ന്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ ഒരു ബൗളിൽ ആക്കുക.

∙ഇതിൽ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു ചേർക്കുക.

∙പാകത്തിന് ഉപ്പും ചേർത്തു നന്നായി തിരുമി പത്തുമിനിറ്റു മാറ്റി വയ്ക്കുക.

∙ഇതിലേക്കു പാകത്തിനു ചൂടുവെള്ളം ചേർത്തു കുഴച്ചു ചെറിയ ഉരുളകളാക്കി വയക്കുക.

∙വെള്ളം തിളപ്പിച്ച് അതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന ഉരുളകൾ ചേർത്തു വേവിച്ചെടുക്കുക.

∙വെന്തു വരുമ്പോൾ ഒന്നാം പാലിൽ അരിപ്പൊടിയും ചേർത്തു യോജിപ്പിച്ച് ചേർത്തു കുറുകി വരുമ്പോൾ വാങ്ങുക.

∙ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു താളിച്ചു ചേർത്തു വിളമ്പാം.

വറുത്തരച്ച കോഴിക്കറി

1.കോഴി – ഒരു കിലോ, കഷണങ്ങളാക്കിയത്

2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

ചിക്കൻ മസാല – ഒരു ചെറ‌ിയ സ്പൂൺ

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

3.തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

4.പെരുംജീരകം – അര ചെറിയ സ്പൂൺ

5.കാശ്മീരി മുളകുപൊടി – രണ്ടു ചെറിയ‌ സ്പൂൺ

മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

6.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ

സവാള – മൂന്ന്, അരിഞ്ഞത്

ഉപ്പ് – പാകത്തിന്

7.പച്ചമുളക്– രണ്ട്, അരിഞ്ഞത്

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – രണ്ടു ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

8.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ചിക്കനിൽ രണ്ടാമത്തെ ചേരുവ ചേർത്ത് അരമണിക്കൂർ വയ്ക്കുക.

∙പാൻ ചൂടാക്കി ഒരു കപ്പ് തേങ്ങ ചുരണ്ടിയത് ചേർത്തു വറുക്കുക. നിറം മാറിത്തുടങ്ങുമ്പോൾ പെരുംജീരകം ചേർക്കണം.

∙ബ്രൗൺ നിറമാകുമ്പോൾ തീ അണച്ചശേഷം അഞ്ചാമത്തെ ചേരുവ ചേർത്തിളക്കി തണുക്കുമ്പോൾ മയത്തിൽ അരച്ചു വയ്ക്കുക.

∙പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാളയും ഉപ്പും ചേർത്തു ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക.

∙ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്തു പച്ചമണം മാറുന്നതുവരെ വഴറ്റുക.

∙ഇതിലേക്കു മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്തു വേവിക്കുക.

∙മുക്കാൽ വേവാകുമ്പോ‌ൾ അരച്ചുവച്ചിരിക്കുന്ന തേങ്ങ മിശ്രിതവും ചേർത്ത് യോജിപ്പിച്ചു വീണ്ടും വേവിക്കുക.

∙വെന്തു വരുമ്പോൾ തേങ്ങാപ്പാൽ ഒഴിച്ചിളക്കി വിളമ്പാം.

ADVERTISEMENT