Thursday 12 September 2019 04:34 PM IST : By ശില്പ ബി. രാജ്

ഓണക്കാലം മധുരതരമാക്കാൻ 'പിടി'; സിമ്പിൾ റെസിപ്പി ഇതാ...

Pidi ഫോട്ടോ : സരുൺ മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്: അശോക് ഈപ്പൻ, എക്സിക്യൂട്ടീവ് ഷെഫ് പോർട്ട് മുസിരിസ് ബൈ മാരിയട്ട് നെടുമ്പാശ്ശേരി, കൊച്ചി.

ഈ ഓണക്കാലത്ത് വിളമ്പാം മധുരം നാടൻ രുചിയിൽ. ഇനിയും പിടി തയാറാക്കാൻ അറിയാത്തവർക്കായി ഇതാ സിമ്പിൾ റെസിപ്പി... 

ചേരുവകൾ 

1. പാലപ്പം പൊടി – അരക്കപ്പ്

2. വെള്ളം – ഒരു കപ്പ്

എണ്ണ – ഒരു ചെറിയ സ്പൂൺ

ഉപ്പ് – ഒരു നുള്ള്

3. തേങ്ങ ചുരണ്ടിയത് – ഒരു വലിയ സ്പൂൺ

ജീരകം – ഒരു നുള്ള്

4. കട്ടിത്തേങ്ങാപ്പാൽ – രണ്ടു കപ്പ്

പഞ്ചസാര – ഒരു കപ്പ്

5. അരിപ്പൊടി – ഒരു വലിയ സ്പൂൺ

വെള്ളം – അരക്കപ്പ്

6. ഏലയ്ക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ അപ്പംപൊടി ഇടഞ്ഞു വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു തിളയ്ക്കുമ്പോൾ അതിലേക്ക് അപ്പംപൊടി അൽപം വീതം ചേർത്തു കട്ടയില്ലാതെ  യോജിപ്പിച്ചു വാങ്ങുക. മയത്തിൽ കുഴച്ചു മാവു തയാറാക്കുക.

∙ തേങ്ങയും ജീരകവും ചേർത്തരച്ചതു മാവിൽ ചേർത്തു കുഴച്ചു ചെറിയ ഉരുളകളാക്കി വയ്ക്കണം.

∙ തേങ്ങാപ്പാലും പഞ്ചസാരയും യോജിപ്പിച്ച് അടുപ്പത്തു വച്ചു തിളയ്ക്കുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന ഉരുളകൾ ചേർത്തിളക്കുക.

∙ ഇതിലേക്ക് അരിപ്പൊടി വെള്ളത്തിൽ കലക്കിയതു ചേർത്തിളക്കി കുറുക്കി വാങ്ങണം.

∙ വാങ്ങുന്നതിനു മുൻപ് ഏലയ്ക്കാപ്പൊടി ചേർത്തിളക്കുക.

Tags:
  • Easy Recipes
  • Pachakam