1. തേങ്ങ – ഒന്ന്
2. എണ്ണ/വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂണ്‍
3. കറുവാപ്പട്ട – ഒരു ചെറിയ കഷണം
ഏലയ്ക്ക – മൂന്ന്
ഗ്രാമ്പൂ – മൂന്ന്
4. സവാള – ഒരു വലുത്, അരിഞ്ഞത്
പച്ചമുളക് – രണ്ട്, പിളര്‍ന്നത്
ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
5. വെളുത്തുള്ളി – അഞ്ച് അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
പെരുംജീരകം – ഒരു ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
മുളകുപൊടി – അര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
മീറ്റ് മസാലപ്പൊടി – അര ചെറിയ സ്പൂണ്‍
6. ഉപ്പ് – പാകത്തിന്
7. ഉരുളക്കിഴങ്ങ് – രണ്ട് ഇടത്തരം, കഷണങ്ങളാക്കിയത്
8. കൂണ്‍ – ഒരു പായ്ക്കറ്റ്, ഓരോന്നും നാലാക്കിയത്
9. വിനാഗിരി – അര വലിയ സ്പൂണ്‍
10. നെയ്യ് – ഒരു വലിയ സ്പൂണ്‍
11. കടുക് – ഒരു ചെറിയ സ്പൂണ്‍
വറ്റല്‍മുളക് – രണ്ട്, മുറിച്ചത്
കറിവേപ്പില – ഒരു തണ്ട്
കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒരു കപ്പ് ഒന്നാം പാലും രണ്ടു കപ്പ് രണ്ടാം പാലും എടുത്തു വയ്ക്കുക.
∙ ചട്ടിയില്‍ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ പൊട്ടിക്കുക.
∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റി പച്ചമണം മാറുമ്പോള്‍ അഞ്ചാമത്തെ ചേരുവ അരച്ചതും ഉപ്പും ചേര്‍ത്തു നന്നായി വഴറ്റണം.
∙ ഇതിലേക്ക് ഉരുളക്കിഴങ്ങും രണ്ടാം പാലും ചേര്‍ത്തു വേവിക്കുക.പകുതി വേവാകുമ്പോള്‍ കൂണ്‍ ചേര്‍ത്തു വേവിച്ച ശേഷം ഒന്നാം പാല്‍ ചേര്‍ത്തു തിളയ്ക്കുമ്പോള്‍ വാങ്ങണം.
∙ ഇതില്‍ വിനാഗിരി ചേര്‍ത്തിളക്കുക.
∙ നെയ്യ് ചൂടാക്കി 11–ാമത്തെ ചേരുവ താളിച്ചു കറിയില്‍ ചേര്‍ക്കാം.
ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : ജോസ് മാത്യു, മലയാള മനോരമ, കൊച്ചി.