ADVERTISEMENT

പ്രോൺസ് 65

1.ചെമ്മീൻ, തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കിയത് – 250 ഗ്രാം

ADVERTISEMENT

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കാശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

ജീരകംപൊടി – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

ഗരംമസാല – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

നാരങ്ങനീര് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

കറിവേപ്പില – ഒരു തണ്ട്, പൊടിയായി അരിഞ്ഞത്

മല്ലിയില, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് – 1, പൊടിയായി അരിഞ്ഞത്

3.കോൺഫ്‌ളോർ – കാൽ കപ്പ്

4.എണ്ണ – വറുക്കാൻ ആവശ്യത്തിന്

5.പച്ചമുളക് – 2, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചെമ്മീനിൽ രണ്ടാമത്തെ ചേരുവ ചേർത്ത് അര മണിക്കൂർ മാറ്റി വയ്ക്കുക.

∙ഇതിലേക്ക് കോൺഫ്‌ളോർ ചേർത്തു നന്നായി യോജിപ്പിക്കണം.

∙പാനിൽ എണ്ണ ചൂടാക്കി ചെമ്മീൻ വറുത്തു കോരുക. ഒരുപാട് സമയം വറുക്കരുത്.

∙അഞ്ചാമത്തെ ചേരുവ വറുത്തതും സവാളയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

 

ADVERTISEMENT