ഹണി ഗ്ലേസ്‍ഡ് പ്രോൺസ്
1.ചെമ്മീൻ വൃത്തിയാക്കിയത് – 250 ഗ്രാം
2.നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
കോൺഫ്‌ളോർ – ഒരു വലിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ
മുട്ടവെള്ള – ഒരു മുട്ടയുടേത്
ഉപ്പ് – പാകത്തിന്
3.എണ്ണ – പാകത്തിന്
4.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – അര ചെറിയ സ്പൂൺ
5.കാശ്മീരി മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
വിനാഗിരി – രണ്ടു ചെറിയ സ്പൂൺ
6.ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ
തേൻ – രണ്ടു വലിയ സ്പൂൺ
സോയാസോസ് – ഒരു ചെറിയ സ്പൂൺ
7.ഉപ്പ് – പാകത്തിന്
8.സെലറിയും സ്പ്രിങ് അണിയനും അരിഞ്ഞത് – അലങ്കരിക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ചെമ്മീൻ വൃത്തിയാക്കിയതിൽ രണ്ടാമത്തെ ചേരുവ പുരട്ടി 15 മിനിറ്റ് വയ്ക്കുക.
എണ്ണ നന്നായി ചൂടാക്കി ചെമ്മീൻ ചേർത്ത് ഒരു മിനിറ്റ് വഴറ്റി മാറ്റി വയ്ക്കണം.
ബാക്കിയുള്ള എണ്ണയിൽ സവാളയും ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റും ചേർത്തു വഴറ്റുക.
ഇതിലേക്കു മുളകുപൊടി വിനാഗിരിയിൽ ചാലിച്ചതും ചേർത്തിളക്കി വഴറ്റണം.
ഇതിൽ ആറാമത്തെ ചേരുവ ചേർത്തു വഴറ്റിയശേഷം പാകത്തിന് ഉപ്പും ചേർത്തിളക്കുക. അധികം വരണ്ടുപോയാൽ പുരണ്ടിരിക്കാൻ പാകത്തിന് അല്പം വെള്ളം ചേർക്കാം.
ഇതിലേക്കു ചെമ്മീനും ചേർത്തിളക്കി ഗ്രേവി നന്നായി പുരണ്ടിരിക്കുന്ന പരുവത്തിൽ വാങ്ങുക.
അരിഞ്ഞുവച്ചിരിക്കുന്ന സെലറിയും സ്പ്രിങ് അണിയനും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

സോസി ഡ്രംസ്‍റ്റിക്
1.ചിക്കൻ ഡ്രംസ്‍റ്റിക് (കാലിൻറെ ഭാഗം) – ഒരു കിലോ
2.വെളുത്തുള്ളി ചതച്ചത് – രണ്ടു വലിയ സ്പൂൺ
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
സോയാസോസ് – രണ്ടര വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – പാകത്തിന്
4.വെളുത്തുള്ളി ചതച്ചത് – മൂന്നു വലിയ സ്പൂൺ
5.സ്പ്രിങ് അണിയൻ അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ, അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
ചിക്കൻകാലിൽ രണ്ടാമത്തെ ചേരുവ പുരട്ടി ഒരു രാത്രി ഫ്രിഡ്ജിൽ വയ്ക്കുക.
എണ്ണ ചൂടാക്കി വെളുത്തുള്ളി ചതച്ചതു വഴറ്റിയശേഷം പുരട്ടിവച്ചിരിക്കുന്ന കോഴിക്കാലും ചേർത്തിളക്കി പാത്രം അടച്ചു വച്ചു വേവിക്കണം. ഗ്രേവി നന്നായി കുറുകി സോസ് പരുവത്തിലാകണം.
സ്പ്രിങ് അണിയൻ കൊണ്ട് അലങ്കരിച്ചു വിളമ്പാം.
കടപ്പാട്

രേഖ ജേക്കബ് പെരിഞ്ചേരി