Saturday 03 August 2024 12:10 PM IST

ഇത്ര എളുപ്പിത്തിൽ ഇത്രയും രുചിയിൽ ചെമ്മീൻ കറിയോ, ഇതാ റെസിപ്പി!

Liz Emmanuel

Sub Editor

prawnsssss

ചെമ്മീൻ തേങ്ങാപ്പാൽ കറി

1.ചെമ്മീൻ – അരക്കിലോ

2.എണ്ണ – രണ്ടു വലിയ സ്പൂൺ

3.കടുക് – ഒരു ചെറിയ സ്പൂൺ

4.കറിവേപ്പില – ഒരു തണ്ട്

വറ്റൽമുളക് – രണ്ട്

5.സവാള – രണ്ട്, അരച്ചത്

6.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു വലിയ സ്പൂൺ

തക്കാളി – ഒന്ന്, അരിഞ്ഞത്

7.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

ജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു െചറിയ സ്പൂൺ

8.തേങ്ങാപ്പാൽ – അരക്കപ്പ്

വെള്ളം – ഒരു കപ്പ്

പച്ചമുളക് – മൂന്ന്, അരിഞ്ഞത്

10.മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.

∙ഇതിലേക്കു നാലാമത്തെ ചേരുവ വഴറ്റിയ ശേഷം സവാള ചേർത്തു വഴറ്റുക.

∙സവാള നിറം മാറുമ്പോൾ ആറാമത്തെ ചേരുവ വഴറ്റണം.

∙തക്കാളി വെന്തുടയുമ്പോൾ പൊടികൾ ചേർത്തു മൂപ്പിക്കണം.

∙പച്ചമണം മാറുമ്പോൾ എട്ടാമത്തെ ചേരുവ ചേർത്തിളക്കി തിളപ്പിക്കുക.

∙ചെമ്മീനും ചേർത്തു മൂടി വച്ചു 3–4 മിനിറ്റു വേവിക്കണം.

∙മല്ലിയില ചേർത്തിളക്കി വാങ്ങാം.

Tags:
  • Lunch Recipes
  • Dinner Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes
  • News Letter