Friday 02 February 2024 11:01 AM IST : By സ്വന്തം ലേഖകൻ

ചെമ്മീന്‍ കൊണ്ടു കിടിലൻ ഒഴിച്ചുകറി, തയാറാക്കാം ഈസിയായി!

prawnbilimb

ചെമ്മീൻ പുളിങ്കറി

1.ചെമ്മീൻ – അരക്കിലോ

2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

പച്ചമുളക് – ഒന്ന്, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

വെള്ളം – കാൽ കപ്പ്

3.ഇലുമ്പിക്ക – അഞ്ച്, നീളത്തിൽ അരിഞ്ഞത്

4.തേങ്ങ – ഒരു കപ്പ്

ചുവന്നുള്ളി – ആറ്

ഇഞ്ചി – ഒരു ചെറിയ കഷണം

കറിവേപ്പില – ഒരു തണ്ട്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

മുളകുപൊടി – ഒരു വലിയ സ്പൂൺ

5.വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ

6.കടുക് – കാൽ ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ‌

വറ്റൽമുളക് – മൂന്ന്

ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചെമ്മീന്‍ തൊണ്ടും നാരും കളഞ്ഞു രണ്ടാമത്തെ ചേരുവ ചേർത്തു മൂന്നു മിനിറ്റു മൂടി വച്ചു വേവിക്കുക.

∙ഇതിലേക്ക് ഇലുമ്പിക്ക ചേർത്തു വീണ്ടും മൂന്നു മിനിറ്റു വേവിക്കണം.

∙നാലാമത്തെ ചേരുവ മയത്തിൽ അരച്ചു കറിയിൽ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. തിളയ്ക്കുന്നതിനു തൊട്ടു മുൻപ് വാങ്ങാം.

∙വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ താളിച്ചു കറിയിൽ ചേർത്തു വിളമ്പാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes