Wednesday 19 June 2024 12:28 PM IST : By സ്വന്തം ലേഖകൻ

ഇത്ര രുചിയിൽ ചെമ്മീൻ റോസ്‌റ്റ് തയാറാക്കിയിട്ടുണ്ടോ, ഇതാ കൊതിയൂറും റെസിപ്പി!

chemmeenroastttt

ചെമ്മീൻ റോസ്‌റ്റ്

1.ചെമ്മീൻ – അരക്കിലോ, തൊണ്ടും നാരും കളഞ്ഞത്

2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

വിനാഗിരി – രണ്ടു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

4.ചുവന്നുള്ളി ചതച്ചത് – ഒരു കപ്പ്

കറിവേപ്പില – ഒരു തണ്ട്

5.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

6.തക്കാളി – ഒരു വലുത്, പൊടിയായി അരിഞ്ഞത്

7.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

ഗരംമസാലപൊടി – മുക്കാൽ ചെറിയ സ്പൂൺ

8.വെള്ളം – അരക്കപ്പ്

9.കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചെമ്മീനിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെമ്മീൻ വറുത്തു മാറ്റി വയ്ക്കുക.

∙ഇതേ പാനിൽ നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙ചുവന്നുളളി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി–വെളുത്തുള്ളി പേസ്‍റ്റു ചേർത്തു വഴറ്റുക.

∙പച്ചമണം മാറുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.

∙ഏഴാമത്തെ ചേരുവ വഴറ്റി പച്ചമണം മാറുമ്പോൾ വെള്ളം ചേർത്തു തിളപ്പിക്കണം.

∙വറുത്തു വച്ചിരിക്കുന്ന ചെമ്മീനും ഒൻപതാമത്തെ ചേരുവയും ചേർത്തിളക്കി അരപ്പു ചെമ്മീനിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ വാങ്ങാം.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes