Monday 15 November 2021 02:53 PM IST : By Bina Mathew

സൂപ്പർ ടേസ്‌റ്റിൽ ഒരു സൂപ്പർ സാലഡ്, പ്രോൺ സാലഡ്!

prawnsal

പ്രോൺ സാലഡ്

1.തിരുമ്മിയ തേങ്ങ – 20 ഗ്രാം

2.ഇളം പാലക് ചീര – 150 ഗ്രാം

3.തെള്ളിച്ചെമ്മീൻ വൃത്തിയാക്കി വേവിച്ചത് – 150 ഗ്രാം

‌4.സ്പ്രിങ് അണിയൻ – ഒന്നോ രണ്ടോ തണ്ട്

5.ചനച്ച മാങ്ങ കഷണങ്ങളാക്കിയത് – ഒന്ന്

6.ടിന്നിൽ കിട്ടുന്ന ചോളം അടർത്തിയെടുത്തത് – അര ടിൻ (നിർബന്ധമില്ല)

ഡ്രസ്സിങിന്

7.നാരങ്ങാനീര് – മൂന്നു വലിയ സ്പൂൺ

തേൻ – ഒരു വലിയ സ്പൂൺ

കടുക് – ഒരു ചെറിയ സ്പൂൺ

എണ്ണ – അഞ്ച് വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙തേങ്ങ ഒഴികെയുള്ള സാലഡ് ചേരുവകൾ യോജിപ്പിക്കുക.

∙ഡ്രസിങ്ങിന്റെ ചേരുവ ഒരു കുപ്പിയിലാക്കി നന്നായി കുലുക്കുക.

∙ഇതു തയാറാക്കിയ സാലഡിന്റെ മീതെ ഒഴിച്ച് തേങ്ങ തിരുമ്മിയത് വിതറുക.

Tags:
  • Easy Recipes
  • Pachakam
  • Non-Vegertarian Recipes
  • Mrs KM Mathew Recipes