Tuesday 05 January 2021 12:34 PM IST

പ്രോൺസ് ഇൻ കോക്കനട്ട് ക്രീം, ഒരു ഈസി ടേസ്‌റ്റി ചെമ്മീൻ റെസിപ്പി!

Liz Emmanuel

Sub Editor

shrimp

പ്രോൺസ് ഇൻ കോക്കനട്ട് ക്രീം

1.സവാള ‌പൊടിയായി അരിഞ്ഞത് – രണ്ട്

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – നാല് അല്ലി

ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

2.ചെമ്മീൻ – ഒരു കിലോ

3.ഉപ്പ് – ആവശ്യത്തിന്

മഞ്ഞൾപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ

4.എണ്ണ – നാല് വലിയ സ്പൂൺ

5.ഗ്രാമ്പൂ – നാല്

ഏലക്കാ – നാല്

കറുവാപ്പട്ട – ഒരിഞ്ചു നീളത്തിൽ

ഇടനയില – രണ്ട്

6.മുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ

7.കട്ട തൈര് – കാൽ കപ്പ്

8.തേങ്ങാപ്പാൽ – ഒന്നര കപ്പ്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ നന്നായി അരച്ചു മാറ്റി വെക്കുക.

∙ചെമ്മീൻ ഉപ്പും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് തിരുമി അഞ്ചു മിനിറ്റ് വെക്കുക.

∙പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി ചെമ്മീൻ വറുത്ത് മാറ്റി വെക്കുക.

∙അതേ പാനിൽ ബാക്കി എണ്ണ ഒഴിച്ച് അഞ്ചാമത്തെ ചേരുവ ചേർക്കുക. അരച്ചു വെച്ചിരിക്കുന്ന ഉള്ളി മിശ്രിതം ചേർത്ത് രണ്ട് മിനിറ്റ് വഴറ്റുക.

∙ഇതിലേക്ക് മ‍ഞ്ഞൾപ്പൊടിയും മുളകുപ്പൊടിയും ചേർത്ത് അല്പം വെള്ളം ഒഴിച്ച് മൂപ്പിക്കുക. പച്ചമണം മാറുമ്പോൾ തൈരു ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

∙തേങ്ങാപ്പാലും വറുത്ത് വെച്ചിരിക്കുന്ന ചെമ്മീനും ചേർത്ത് ചെറുതീയിൽ കുറുകി വരുന്നതു വരെ വേവിച്ച് ചൂടോടെ വിളമ്പാം.