ചെമ്മീൻ തവ ഫ്രൈ
1.വലിയ ചെമ്മീൻ – എട്ട് എണ്ണം
2.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
3.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – മൂന്നു വലിയ സ്പൂൺ
ഇഞ്ചി, പൊടിയായി അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ
പച്ചുളക് – മൂന്ന്
കറിവേപ്പില – ഒരു തണ്ട്
4.സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
5.വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
6.വാളൻപുളി കുതിർത്തത് – കാൽ കപ്പ്
7.ഉപ്പ് – പാകത്തിന്
പഞ്ചസാര – കാൽ ചെറിയ സ്പൂൺ
8.കറിവേപ്പില – ഒരു തണ്ട്
ഗരംമസാല പൊടി – കാൽ ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കണം.
∙തവ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ മൂന്നാമത്തെ ചേരുവ വഴറ്റുക.
∙സവാള വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അഞ്ചാമത്തെ ചേരുവ വഴറ്റണം.
∙പച്ചമണം മാറുമ്പോൾ പുളിവെള്ളം ചേർത്തിളക്കി വറ്റി വരുമ്പോൾ ചെമ്മീനും ഏഴാമത്തെ ചേരുവയും ചേർത്തു വഴറ്റി വേവിക്കണം.
∙ചെമ്മീൻ വെന്തു വെള്ളം വറ്റി വരുമ്പോൾ കറിവേപ്പിലയും ഗരംമസാലപൊടിയും ചേർത്തിളക്കി വിളമ്പാം.