Monday 09 October 2023 01:03 PM IST : By സ്വന്തം ലേഖകൻ

ആരോഗ്യം പരകും പ്രോട്ടീൻ റിച്ച് എഗ്ഗ് ഫ്രൈഡ് റൈസ്, ഈസി റെസിപ്പി!

fried rice

ഹെൽതി വെജ് ഫ്രൈഡ് റൈസ്

1.നെയ്യ് – അര ചെറിയ സ്പൂൺ

മുട്ടവെള്ള – മൂന്നു മുട്ടയുടേത്

2.എണ്ണ – ഒരു വലിയ സ്പൂൺ

3.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – ഒന്ന്, പൊടിയായി അരിഞ്ഞത്

4.സവാള – ഒന്നിന്റെ പകുതി, അരിഞ്ഞത്

5.തക്കാളി – ഒന്നിന്റെ പകുതി, അരിഞ്ഞത്

6.ബീൻസ് – 100 ഗ്രാം, അരിഞ്ഞത്

‌കാരറ്റ് – 100ഗ്രാം, അരിഞ്ഞത്

ഗ്രീൻ പീസ് – 50 ഗ്രാം

7.ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ

കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ

8.ബസ്മതി അരി, വേവിച്ചത് – ഒരു കപ്പ്

വൻപയർ, വേവിച്ചത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙പാനിൽ അര ചെറിയ സ്പൂൺ നെയ്യു ചേർത്തു മുട്ടവെള്ള ചിക്കിപൊരിച്ചു മാറ്റി വയ്ക്കണം.

∙മറ്റൊരു പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക.

∙സവാള ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ തക്കാളി ചേർത്തു വഴറ്റുക.

∙അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റി (ഒരുപാടു വഴന്നു പേകരുത്) പൊടികളും ചേർത്തു വഴറ്റണം.

∙പച്ചമണം മാറുമ്പോൾ തയാറാക്കി വച്ചിരിക്കുന്ന മുട്ടവെള്ള ചേർത്തിളക്കണം.

∙വേവിച്ചു വച്ചിരിക്കുന്ന അരിയും വൻപയറും ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.

Tags:
  • Vegetarian Recipes
  • Lunch Recipes
  • Dinner Recipes
  • Pachakam