1. എണ്ണ – ഒരു വലിയ സ്പൂൺ
2. കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, മുറിച്ചത്
ഉഴുന്നുപരിപ്പ് – അര ചെറിയ സ്പൂൺ
3. സവാള – ഒരു ചെറുത്, ചതുരക്കഷണങ്ങളാക്കിയത്
കറിവേപ്പില – രണ്ടു തണ്ട്
4. ബാക്കി വന്ന പുട്ട് – രണ്ടു കപ്പ്
5. ഉപ്പ് – പാകത്തിന്
6. വെള്ളം – അഞ്ചു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു താളിക്കുക.
∙ ഇതിലേക്കു സവാളയും കറിവേപ്പിലയും ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ പുട്ടു ചേർത്തിളക്കണം.
∙ വെള്ളം തളിച്ചു നന്നായി ഇളക്കി പാകത്തിനുപ്പും ചേർത്തു യോജിപ്പിച്ചു വാങ്ങാം.
∙ ഇഷ്ടാനുസരണം മുട്ട ചിക്കിപ്പൊരിച്ചതോ ഇറച്ചിയോ മറ്റു പച്ചക്കറികളോ ചേർക്കാം.