ആരോഗ്യവും സ്വാദും ഒപ്പം.. മഴക്കാലം ആരോഗ്യപ്രദമാക്കാൻ ഹെൽതി ബ്രേക് ഫാസ്റ്റായ റാഗി ഇടിയപ്പവും വെജിറ്റബിൾ സ്റ്റ്യൂവും ഇതാ..
ഇടിയപ്പത്തിന്
1. വെള്ളം – പാകത്തിന്
ഉപ്പ് – പാകത്തിന്
2. റാഗിപ്പൊടി – 100 ഗ്രാം
അരിപ്പൊടി – 100 ഗ്രാം
വെജിറ്റബിള്‍ സ്റ്റ്യൂവിന്
3. എണ്ണ – ഒരു ചെറിയ സ്പൂൺ
4. ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
ഏലയ്ക്ക – ഒന്ന്
കറുവാപ്പട്ട – ഒരു കഷണം
ഗ്രാമ്പൂ – രണ്ട്
സവാള അരിഞ്ഞത് – ഒരു വലിയ സ്പൂൺ
5. വെള്ളം – പാകത്തിന്
ഉപ്പ് – പാകത്തിന്
6. കൂൺ ചെറിയ കഷണങ്ങളാക്കിയത് – 30 ഗ്രാം
കുമ്പളങ്ങ ചെറിയ കഷണങ്ങളാക്കിയത് – 100 ഗ്രാം
ചൗ ചൗ ചെറിയ കഷണങ്ങളാക്കിയത് – 100 ഗ്രാം
ഗ്രീൻപീസ് – 30 ഗ്രാം
ബീൻസ് ചെറിയ കഷണങ്ങളാക്കിയത് – 50 ഗ്രാം
7. കൊഴുപ്പു കുറഞ്ഞ പാൽ – 100 മില്ലി
8. കോൺഫ്ളോര്‍ – രണ്ടു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ വെള്ളത്തിൽ ഉപ്പിട്ടു തിളപ്പിച്ച ശേഷം റാഗിപ്പൊടിയും അരിപ്പൊടിയും ചേർത്തു കുഴയ്ക്കുക.
∙ ഇതു സേവനാഴിയിലാക്കി ഇടിയപ്പത്തട്ടിലേക്കു പിഴിഞ്ഞ് ആവിയിൽ വേവിച്ചെടുക്കാം.
∙ വെജിറ്റബിള്‍ സ്റ്റ്യൂ തയാറാക്കാൻ പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.
∙ ഇതിലേക്ക് ഉപ്പും വെള്ളവും ചേർത്ത ശേഷം പച്ചക്കറികൾ ചേർത്തു വേവിക്കണം. പകുതി വേവാകുമ്പോൾ പാൽ ചേർത്തു തിളപ്പിക്കുക.
∙ കോൺഫ്ളോർ അൽപം വെള്ളത്തിൽ കലക്കിയതു ചേര്‍ത്തു പാകത്തിനു കുറുകുമ്പോൾ വാങ്ങാം.