Tuesday 17 November 2020 11:45 AM IST : By സ്വന്തം ലേഖകൻ

കാഴ്ചയിലും രുചിയിലും കേമൻ, തയാറാക്കാം റെയിൻബോ പേസ്ട്രീ!

pastry

റെയിൻബോ പേസ്ട്രീ

മുട്ട – 12

പഞ്ചസാര – 250 ഗ്രാം

വനില എസ്സൻസ് – അര ചെറിയ സ്പൂൺ

മൈദ – 250 ഗ്രാം

ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ

ഫു‍ഡ് കളർ (മഴവിൽ നിറങ്ങൾ) – ഓരോ തുള്ളി വീതം

ടോപ്പിങ്ങിന്

വിപ്പ്ഡ് ക്രീം – 275 മില്ലി

ക്രീം ചീസ് – 70 ഗ്രാം

പാകം ചെയ്യുന്ന വിധം

അവൻ 2000Cൽ ചൂടാക്കിയിടുക.

ഒരു ബൗളിൽ മുട്ടയും പഞ്ചസാരയും ചേർത്തു നന്നായി അടിക്കുക.

ഇതിലേക്ക് വനില എസ്സൻസ് ചേർത്തിളക്കിയശേഷം മൈദയും ബേക്കിങ് പൗഡറും ചേർത്തിടഞ്ഞതു മെല്ലേ ചേർത്തു യോജിപ്പിക്കുക.

ഈ മിശ്രിതം ഏഴു തുല്യഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗത്തിലും ഓരോ നിറങ്ങൾ ചേർത്തശേഷം കനം കുറഞ്ഞ ബേക്കിങ് ട്രേയിൽ ഓരോ ഭാഗമായി ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് എട്ടു മിനിറ്റ് വീതം ബേക്ക് ചെയ്യുക.

ക്രീം ചീസ് മൃദുവാക്കി, ഇതിലേക്കു വിപ്പ്ടഡ് ക്രീം മെല്ലേ ചേർത്തു യോജിപ്പിക്കണം. ബേക്ക് ചെയ്ത കേക്ക് ഓരോ ലെയറായി വച്ച് അതിനു മുകളിൽ ഒരു നിര ക്രീം മിശ്രിതം നിരത്തി ഒന്നിനു മുകളിൽ ഒന്നായി സെറ്റ് ചെയ്യുക.

ഫ്രിഡ്ജിൽ വച്ച‌് 45 മിനിറ്റ് തണുപ്പിച്ച് ഉപയോഗിക്കാം.

കടപ്പാട്

അശോക് ഈപ്പൻ

എക്സിക്യൂട്ടീവ് ഷെഫ്s