ഇത്തവണത്തെ പെരുന്നാളിന് രുചി പകരാൻ ഇതാ കിടിലൻ റെസിപ്പികൾ. പിഞ്ഞാണപ്പത്തിലും ചിക്കൻ കാപ്സിക്കം കറിയും തയാറാക്കി നോക്കൂ...
ചിക്കൻ കാപ്സിക്കം കറി
1. ചിക്കൻ – അരക്കിലോ
2. വെളുത്തുള്ളി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
ഇഞ്ചി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
പെരുംജീരകംപൊടി – രണ്ടു ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ചെറുനാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ
വിനാഗിരി – രണ്ടു ചെറിയ സ്പൂൺ
3. സവാള – ഒന്ന്, കനം കുറച്ച് അരിഞ്ഞത്
4. എണ്ണ – പാകത്തിന്
5. പച്ച, മഞ്ഞ, ചുവപ്പ് കാപ്സിക്കം – ഓരോന്നിന്റെയും പകുതി വീതം വലിയ ചതുരക്കഷണങ്ങളാക്കിയത്
6. ഉരുളക്കിഴങ്ങ് – രണ്ട്, ഫിങ്കർ ചിപ്സിനെന്ന പോലെ നീളത്തിൽ മുറിച്ചത്
7. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
8. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്
പാകം െചയ്യുന്ന വിധം
∙ ചിക്കൻ വൃത്തിയാക്കി ഇടത്തരം വലുപ്പമുള്ള കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരയ്ക്കണം. ഇതിൽ നി ന്ന് അൽപം മസാല മാറ്റി വയ്ക്കുക. ബാക്കി മസാലയിൽ ചിക്കനും ഉരുളക്കിഴങ്ങും ചേർത്തു നന്നായി യോജിപ്പിച്ച് ആറു മണിക്കൂർ വയ്ക്കണം.
∙ എണ്ണ ചൂടാക്കി കാപ്സിക്കം അൽപം വീതം ചേർത്ത് വാട്ടി ക്കോരി വയ്ക്കുക.
∙ ഇതേ എണ്ണയിൽ കനം കുറച്ചരിഞ്ഞ സവാള ചേർത്തു വ റുത്തു കോരുക.
∙ ഇനി പുരട്ടി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങു മാത്രമെടുത്തു വ റുത്തു കോരണം.
∙ കോഴിയും അൽപാൽപം വീതം ചേർത്തു ബ്രൗൺ നിറത്തി ൽ വറുത്തു കോരണം.
∙ അതേ പാനിൽ അൽപം എണ്ണ കൂടി ചേർത്ത ശേഷം സ വാള ചേർത്തു വഴറ്റി വാടി വരുമ്പോൾ തക്കാളി ചേർത്തു നന്നായി വഴറ്റുക. അതിൽ അൽപം വെള്ളം ചേർത്തു തിളപ്പിക്കുക.
∙ എണ്ണ തെളിയുമ്പോൾ വാങ്ങി വറുത്തു വച്ചിരിക്കുന്ന ചേരു വകളും ചേർത്തിളക്കി വിളമ്പാം.
പിഞ്ഞാണപ്പത്തിൽ

1. നെയ്യ്ച്ചോറിന്റെ അരി – 200 ഗ്രാം
പൊന്നി അരി – 200 ഗ്രാം
2. തേങ്ങ ചുരണ്ടിയത് – രണ്ടു കപ്പ്
പുഴുങ്ങലരി ചോറ് – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ
3. നെയ്യ് – രണ്ടു വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ അരി രണ്ടും കഴുകി പച്ചവെള്ളത്തിൽ മൂന്നു മണിക്കൂർ കുതിർത്തു വയ്ക്കുക.
∙ പിന്നീട് രണ്ടാമത്തെ ചേരുവയും അൽപം വെള്ളവും ചേർ ത്തു ദോശമാവിന്റെ പാകത്തിൽ അരച്ചെടുക്കുക. തരി ഒട്ടും ഉണ്ടാകരുത്.
∙ നെയ്യ് പുരട്ടിയ ചെറിയ സൂപ്പ് ബൗളുകളിൽ മാവ് ഒഴിച്ച്, ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് വേവിച്ചെടുക്കാം. അൽപം വെന്ത ശേഷം പത്തിലിന്റെ മുകളിലും അൽപം നെയ്യ് പുരട്ടണം.
∙ ചൂടോടെ മീൻ മസാലയ്ക്കൊപ്പം വിളമ്പാം.