Thursday 01 March 2018 03:21 PM IST

രുചിക്കൂട്ടായി കൊഴുക്കട്ടയും ചമ്മന്തിയും...

Merly M. Eldho

Chief Sub Editor

kozhukkatta_chammanthi ഫോട്ടോ: സരുൺ മാത്യു

കൊഴുക്കട്ടയ്ക്ക്

1.    വെള്ളം – നാലരക്കപ്പ്
2.    ഉപ്പ് – പാകത്തിന്
    വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ
3.    അരിപ്പൊടി – മൂന്നു കപ്പ്
4.    തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്

ചമ്മന്തിക്ക്

5.    തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
    ചുവന്നുള്ളി – രണ്ട്
    വറ്റൽമുളക് – മൂന്ന്
    ഉപ്പ്, വെള്ളം – പാകത്തിന്
6.    വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ
7.    കടുക് – അര ചെറിയ സ്പൂൺ
    ചുവന്നുള്ളി വട്ടത്തിൽ അരിഞ്ഞത്             – ഒരു ചെറിയ സ്പൂൺ
    വറ്റൽമുളക് – രണ്ട്, മുറിച്ചത്
    കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙    വെള്ളം ഉപ്പും വെളിച്ചെണ്ണയും ചേർത്തു തിളപ്പിക്കുക.
∙    ഇത് അരിപ്പൊടിയിൽ കുറേശ്ശെ ചേർത്തു കട്ട കെട്ടാതെ ഇളക്കി ഒരു സ്പൂൺ കൊണ്ടു നന്നായി യോജിപ്പിക്കുക.
∙    അരിപ്പൊടി ചെറുചൂടോടെ കുഴച്ച് മയപ്പെടുത്തി തേങ്ങ ചുരണ്ടിയതും േചർത്തു നെല്ലിക്കാ വലുപ്പത്തിലുള്ള ഉരുളകളാക്കുക. ഇത് ആവിയിൽ വേവിച്ചു വയ്ക്കണം.
∙ ചമ്മന്തി തയാറാക്കാൻ അഞ്ചാമത്തെ ചേരുവ അരയ്ക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി ഏഴാമത്തെ ചേരുവ താളിക്കുക. ഇതിലേക്കു തേങ്ങ അരച്ചതും പാകത്തിനു വെള്ളവും ചേ ർത്തു ചൂടാക്കുക. ചമ്മന്തി തിളയ്ക്കരുത്. ചൂടാവുകയേ പാ ടുള്ളൂ. നീണ്ടു പോകാതെ കുറുകിയ പരുവത്തിൽ വാങ്ങുക.
∙    തയാറാക്കിയ കൊഴുക്കട്ട ചമ്മന്തിയിൽ ചേർത്തു വിളമ്പാം.


തയാറാക്കിയത്- ശില്‌പ ബി. രാജ്
ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയത്:  റെജിമോൻ പി. എസ്. ഷെഫ് ഡി പാർട്ടി, ക്രൗൺ പ്ലാസ, കൊച്ചി