ശില്‍പ ഷെട്ടിയുടെ റസ്‌റ്ററന്റ് പരിചയപ്പെടുത്തി റിമി ടോമി, വിഡിയോ വൈറൽ!
Mail This Article
×
ശില്‍പ ഷെട്ടിയുടെ ബാസ്‌റ്റിൻ എന്ന റസ്‌റ്ററന്റ് പരിചയപ്പെടുത്തി റിമി ടോമി. മുംബൈയിലെ ഏറ്റവും നല്ല റെസ്‌റ്ററന്റുകളിൽ ഒന്നാണ് ഇത്. ക്രാബ് അന്റ് ചീസ് ബേക്കും വാട്ടർമെലൺ ഫെറ്റ സാലഡും അനിമൽ പ്രോണ്‍സും ക്രാബ് റൈസും മറ്റും വളരം ആസ്വദിച്ചു കഴിക്കുന്ന വിഡിയോയാണ് റിമി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്.
ബാൻഡ്രയിലും വർലിയിലും ബ്രാഞ്ചുകളുള്ള റസ്‌റ്ററന്റിന്റെ ഇൻറ്റീരിയറും വളരെ മികച്ചതാണ്. ബോളിവുഡിലെ താരങ്ങളുടെ ഒരു ഫേവറിറ്റ് സ്പോട്ടാണ് ഇവിടം. അനിമൽ പ്രോൺസും കുങ് പാവ് ചിക്കൻ ബൗളും ആണ് ഇവിടുത്തെ മികച്ച വിഭവങ്ങൾ. വിഡിയോ കാണാം.