Thursday 11 July 2019 03:26 PM IST

ഇതുവരെ കേൾക്കാത്തൊരു ബിരിയാണി കിസ; വ്യത്യസ്തമായ സാഫ്രാണി ബിരിയാണി!

Merly M. Eldho

Chief Sub Editor

Saffrani-biriyani ഫോട്ടോ : വിഷ്ണു നാരായണൻ

അധികമാരും കേട്ടിരിക്കാൻ വഴിയില്ല ഈ ബിരിയാണിയെ കുറിച്ച്. ഇതാ വ്യത്യസ്തമായ സാഫ്രാണി ബിരിയാണി! റെസിപ്പി നോക്കി നിങ്ങളും വീട്ടിൽ ട്രൈ ചെയ്തുനോക്കൂ... 

ചേരുവകൾ 

1. ചിക്കൻ – അരക്കിലോ

2. പച്ചമുളക് – 10

ഇഞ്ചി – ഒരു വലിയ കഷണം

വെളുത്തുള്ളി, വലുത് – ഒരു വലിയ കുടം

3. തൈര് – രണ്ടു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

മഞ്ഞൾപ്പൊടി – കാല്‍ ചെറിയ സ്പൂൺ

4. കുങ്കുമപ്പൂവ് – അര ചെറിയ സ്പൂൺ, ചൂടുവെള്ളത്തിലോ  ചൂടുപാലിലോ കുതിർത്തത്

5. ബിരിയാണി അരി – രണ്ടു കപ്പ്

6. നെയ്യ് – ഒരു വലിയ സ്പൂൺ

എണ്ണ – ഒരു വലിയ സ്പൂൺ

7. സാജീരകം – അര ചെറിയ സ്പൂൺ

ഏലയ്ക്ക – രണ്ട്

ഗ്രാമ്പൂ – രണ്ട്

കറുവാപ്പട്ട – ഒരു കഷണം

8. സവാള – ഒന്നിന്റെ പകുതി, പൊടിയായി അരിഞ്ഞത്

9. തൈര് – രണ്ടു വലിയ സ്പൂൺ

10. തിളച്ച വെള്ളം – നാലു കപ്പ്

ഉപ്പ് – രണ്ടു ചെറിയ സ്പൂൺ

പുതിനയില – പാകത്തിന്

11. എണ്ണ – നാലു വലിയ സ്പൂണ്‍

12. സവാള – രണ്ട് ഇടത്തരം, അരിഞ്ഞത്

13. തക്കാളി – രണ്ട്

14. മല്ലിയിലയും പുതിനയിലയും – ഒരു കപ്പ്

15. മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

16. തൈര് – മുക്കാൽ കപ്പ്

17. ഉപ്പ് – പാകത്തിന്

18. നെയ്യ് – പാകത്തിന്

19. നാരങ്ങാനീര്, ഗരംമസാലപ്പൊടി, സവാള വറുത്തത്, 

കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തത് – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ചിക്കൻ കഷണങ്ങളാക്കി വൃത്തിയാക്കി വെള്ളം വാലാൻ വയ്ക്കുക.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു വയ്ക്കണം.

∙ ഈ അരപ്പിൽ നിന്നു രണ്ടു വലിയ സ്പൂണ്‍ അരപ്പ്, മൂന്നാമത്തെ ചേരുവ, കുങ്കുമപ്പൂവ് കലക്കിയതിൽ നിന്ന് ഒരു ചെറിയ സ്പൂൺ എന്നിവ യോജിപ്പിച്ചു ചിക്കനിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.

∙ ബസ്മതി അരി കഴുകി അരമണിക്കൂർ കുതിർത്തു വയ്ക്കണം. പിന്നീട് വെള്ളം ഊറ്റി വയ്ക്കുക.

∙ എണ്ണയും നെയ്യും ചൂടാക്കി സാജീരകവും ഏലയ്ക്കയും ഗ്രാമ്പൂവും കറുവാപ്പട്ടയും ചേർത്തു മൂപ്പിക്കുക.

∙ഇതിലേക്കു സവാള ചേർത്തു വഴറ്റിയ ശേഷം അരപ്പിൽ നിന്ന് ഒരു ചെറിയ സ്പൂൺ അരപ്പും ചേർത്തു വഴറ്റുക.

∙ ഇതിലേക്കു തൈരു ചേർത്തു വഴറ്റിയ ശേഷം അരി ചേർത്തിളക്കുക. അരി വിട്ടു വരുന്ന പരുവത്തിൽ നാലു കപ്പ് തിളപ്പിച്ച വെള്ളവും ഉപ്പും പുതിനയിലയും ചേർത്തിളക്കി അടച്ചു വച്ചു ചെറുതീയിൽ 10 മിനിറ്റ് വേവിച്ചു വാങ്ങി വ യ്ക്കുക. പാത്രം തുറന്ന് ഒന്നിളക്കി വയ്ക്കണം. ഇല്ലെങ്കിൽ ചോറ് കട്ടയായിപ്പോകും.

∙ മറ്റൊരു പാനിൽ എണ്ണ ചൂടാക്കി പുരട്ടി വച്ചിരിക്കുന്ന ചി ക്കൻ ചേർത്തു പച്ചപ്പു മാറി ബ്രൗൺ ആയിത്തുടങ്ങുമ്പോൾ കോരി വയ്ക്കുക.

∙ അതേ എണ്ണയിൽ സവാള ചേർത്തു വഴറ്റിയ ശേഷം തക്കാ ളി ചേർത്തു വഴറ്റണം.

∙ ഇതിലേക്കു മല്ലിയിലയും പുതിനയിലയും ഓരോ പിടി വീതം ചേർത്തു വഴറ്റണം.

∙ വഴന്ന ശേഷം മല്ലിപ്പൊടിയും ഗരംമസാലപ്പൊടിയും ചേർത്തിളക്കിയ ശേഷം തൈരു ചേർത്തു നന്നായി വഴറ്റുക.

∙ എണ്ണ തെളിയുമ്പോൾ വഴറ്റി വച്ചിരിക്കുന്ന ചിക്കൻ ചേർത്തി ളക്കി പാകത്തിനുപ്പും ചേർത്തു 10 മിനിറ്റ് അടച്ചു വച്ചു വേവിക്കുക. കുറുകിയ പരുവത്തിൽ വാങ്ങി വയ്ക്കുക.

∙ ചുവടുകട്ടിയുള്ള പാത്രത്തിൽ നെയ്യ് പുരട്ടി, തയാറാക്കി യ ചിക്കൻ അതിൽ നിരത്തുക. അതിനു മുകളിലേക്കു ചോ റിന്റെ മൂന്നിലൊന്ന് നിരത്തുക.

∙ നാരങ്ങാനീര്, ഗരംമസാലപ്പൊടി, മല്ലിയില, പുതിനയില, കു ങ്കുമപ്പൂവ് കലക്കിയത്, നെയ്യ് എന്നിവ മുകളിൽ നിരത്തി, ബാക്കിയുള്ള ചോറിന്റെ പകുതി നിരത്തുക. വീണ്ടും നാര ങ്ങാനീര്, ഗരംമസാലപ്പൊടി, കുങ്കുമപ്പൂവ് കലക്കിയത്, നെ യ്യ് എന്നിവ നിരത്തി ബാക്കിയുള്ള ചോറും നിരത്തണം. ഏറ്റവും മുകളിൽ വീണ്ടും നാരങ്ങാനീര്, ഗരംമസാലപ്പൊടി, കുങ്കുമപ്പൂവ് കലക്കിയത്, നെയ്യ് എന്നിവ നിരത്തണം. 

∙ സവാള വറുത്തത്, കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തത് എന്നിവ മുകളിൽ നിരത്തി, ചെറുതീയിൽ 30 മിനിറ്റ് ദം ചെയ്യുക.