Monday 19 October 2020 11:33 AM IST : By Vanitha Pachakam

വീട്ടിൽ ഈസിയായി തയാറാക്കാം സ്കോച്ച് കാടമുട്ട!

scotch

സ്കോച്ച് കാടമുട്ട

1. കാടമുട്ട – 12

2. എണ്ണ – പാകത്തിന്

3. സവാള – മൂന്ന് ഇടത്തരം

പച്ചമുളക് – മൂന്ന്

വെളുത്തുള്ളി – ഒരു പിടി

ഇഞ്ചി – അരയിഞ്ചു കഷണം

4. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്

5. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ

മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ

പെരുംജീരകംപൊടി – ഒരു വലിയ സ്പൂൺ

6. ബീഫ് – അരക്കിലോ, ഉപ്പും കുരുമുളകും ചേർത്തു വേവിച്ചു മിൻസ് െചയ്തത്

7. മല്ലിയില പൊടിയായി അരിഞ്ഞത് – ഒരു പിടി

മസാലപ്പൊടി – ഒരു െചറിയ സ്പൂൺ

8. ഉരുളക്കിഴങ്ങ് – മൂന്ന്, പുഴുങ്ങിപ്പൊടിച്ചത്

9. ഉപ്പ് – പാകത്തിന്

10. മുട്ട – രണ്ട്, അടിച്ചത്

11. റൊട്ടിപ്പൊടി – പാകത്തിന്

പാകം െചയ്യുന്ന വിധം

∙ കാടമുട്ട പുഴുങ്ങി തൊണ്ടു പൊളിച്ചു വയ്ക്കുക.

∙ എണ്ണ ചൂടാക്കി മൂന്നാമത്തെ േചരുവ പൊടിയായി അരിഞ്ഞതു ചേർത്തു വഴറ്റുക.

∙ ഇതിൽ തക്കാളി ചേർത്തു വഴറ്റി നന്നായി വരണ്ടു വരുമ്പോ ൾ അഞ്ചാമത്തെ േചരുവ ചേർത്തിളക്കണം.

∙ മസാല മൂത്ത മണം വരുമ്പോൾ‌ ബീഫ് വേവിച്ചു മിൻസ് െചയ്തതും േചർത്തിളക്കി മല്ലിയിലയും മസാലപ്പൊടിയും േചർത്തു നന്നായി യോജിപ്പിക്കുക.

∙ അടുപ്പിൽ നിന്നു വാങ്ങി ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ച തും ഉപ്പും േചർത്തിളക്കി യോജിപ്പിച്ച ശേഷം ചെറിയ ഉരുളകളാക്കുക.

∙ ഓരോ ഉരുളയുടെയും നടുവിൽ കുഴിയുണ്ടാക്കി ഓരോ കാ ടമുട്ട വച്ച് നന്നായി പൊതിഞ്ഞ് ഉരുട്ടിയെടുക്കണം.

∙ മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.

∙ സാധാരണ മുട്ട വച്ചും ഇതുണ്ടാക്കാം