ADVERTISEMENT

ഇങ്ങനെ ഫ്രൈ ചെയ്തു മീൻ കഴിച്ചിട്ടുണ്ടോ? കിടിലനാണ് ഈ സോയാ സോസ് ഫിഷ് ഫ്രൈ. ഇന്ന് തന്നെ പരീക്ഷിച്ചു നോക്കൂ, റെസിപ്പി ഇതാ.. 

1. മീൻ വൃത്തിയാക്കി കഷണങ്ങളാക്കിയത് – അരക്കിലോ

ADVERTISEMENT

2. വറ്റൽമുളക് – 12

കുരുമുളക് – കാൽ െചറിയ സ്പൂൺ

ADVERTISEMENT

കടുക് – കാൽ ചെറിയ സ്പൂൺ

ചുവന്നുള്ളി – ആറ്

ADVERTISEMENT

വെളുത്തുള്ളി – എട്ട് അല്ലി

ഇഞ്ചി – ഒരിഞ്ചു കഷണം

ജീരകം – കാൽ ചെറിയ സ്പൂൺ

ഉലുവ – കാൽ ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. എണ്ണ – പാകത്തിന്

4. സോയാസോസ് – ഒന്നര വലിയ സ്പൂൺ

5. വെള്ളം – കാൽ കപ്പ്

വിനാഗിരി – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – കാൽ ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി വയ്ക്കണം.

∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചതു മീനില്‍ പുരട്ടി മൂന്നു മണിക്കൂർ വയ്ക്കുക.

∙ പിന്നീട്, അൽപം എണ്ണ ചൂടാക്കി മീൻ വറുത്തെടുക്കണം.

∙ മീൻ വറുത്ത എണ്ണ അരിച്ചെടുത്ത്, ആ എണ്ണയിലേക്ക് കാൽ കപ്പ് എണ്ണ കൂടി ചേർത്തു പാനിലാക്കുക. സോയാസോസും ചേർത്തിളക്കി ചൂടാക്കണം.

∙ പതഞ്ഞു വരുമ്പോൾ വെള്ളവും മീൻ വറുത്ത എണ്ണ അരിച്ചെടുത്ത പിശടും ചേർത്തിളക്കണം.

∙ ഇതിലേക്കു വിനാഗിരിയും പഞ്ചസാരയും ഉപ്പും ചേർത്തു ചെറുതീയിൽ വച്ചു തിളപ്പിക്കണം.

∙ തിളച്ച ശേഷം മീൻ വറുത്തതു ചേർത്തു മസാല പൊതിയും വരെ തിരിച്ചും മറിച്ചുമിട്ട് എടുക്കുക.

∙ ചൂടോടെ വിളമ്പാം.

ADVERTISEMENT